Entertainment

ടിക് ടോക്കിന്റെ മധുബാല; സൈബര്‍ ലോകം കീഴടക്കി പ്രിയങ്കയുടെ വിഡിയോ

ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുക്കുന്ന വിഡിയോ കണ്ടാല്‍ പഴയകാല നടി മധുബാലയാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോകും

സമകാലിക മലയാളം ഡെസ്ക്


ടിക് ടോക്കിലൂടെ  ശ്രദ്ധേയയായവര്‍ നിരവധിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനസു കീഴടക്കുന്നത് പ്രിയങ്ക കൊന്‍ഡവാല്‍ എന്ന പെണ്‍കുട്ടിയാണ്.  പഴയ ഹിന്ദി ഗാനങ്ങളുടെ ടിക് ടോക്ക് വിഡിയോ ആണ് പ്രിയങ്ക കൂടുതല്‍ ചെയ്യുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുക്കുന്ന വിഡിയോ കണ്ടാല്‍ പഴയകാല നടി മധുബാലയാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോകും.   അതോടെ പ്രിയങ്കയ്ക്ക് പുതിയ പേരു വീണു, ടിക് ടോക്കിന്റെ മധുബാല.

പ്രിയങ്കയുടെ ചിരിയും അഭിനയവുമെല്ലാം മധുബാലയെ ഓര്‍മിപ്പിക്കുന്നുണ്ടെന്നാണ് വിഡിയോ കണ്ടവരുടെ കമന്റ്. ഒറ്റനോട്ടത്തില്‍ മധുബാലയാണന്നേ തോന്നൂ എന്നും ചിലര്‍ പറയുന്നു. വിഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പ്രിയങ്ക രംഗത്തെത്തി. രസത്തിനാണ് വിഡിയോ ചെയ്തതെന്നും ഇത്രയും പ്രശംസ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് പ്രിയങ്ക കുറിച്ചത്.

ബാലതാരമായാണ് മധുബാല സിനിമയിലേക്ക് എത്തുന്നത്. 1947 ല്‍ നീല്‍ കമല്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. 22 വര്‍ഷം നീണ്ട സിനിമ ജീവിതത്തില്‍ മധുബാല 70 ല്‍ അധികം ചിത്രങ്ങള്‍ ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT