Entertainment

ടിക്ടോക് താരങ്ങളുടെ സിനിമ; ട്രെയിലര്‍ പുറത്ത്, വീഡിയോ

വൈറല്‍ താരമായ ഫുക്രു ഉള്‍പ്പടെ ടിക്ടോക്കിലൂടെ പ്രശസ്തരായ പതിനഞ്ചോളം താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സമൂഹമാധ്യമ ആപ്ലിക്കേഷനായ ടിക് ടോകിലെ താരങ്ങളെ അണിനിരത്തി പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. തല്ലുമ്പിടി എന്നാണ് ചിത്രത്തിന്റെ പേര്. വൈറല്‍ താരമായ ഫുക്രു ഉള്‍പ്പടെ ടിക്ടോക്കിലൂടെ പ്രശസ്തരായ പതിനഞ്ചോളം താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.  

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് സോഷ്യല്‍ മീഡിയാ താരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നതെന്ന് പ്രജിന്‍ പ്രതാപ് പറഞ്ഞു. ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരന്‍. ഗാനരചന അജീഷ് ദാസന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ നിര്‍വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

Today's Rashi Phalam September 23| ധനസ്ഥിതി മെച്ചപ്പെടും, വരുമാനം കൂടാൻ സാധ്യത ഉണ്ട്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്