Entertainment

ടിയാനേയും സെന്‍സര്‍ ബോര്‍ഡ് പിടികൂടി; ചിത്രം നാളെയെത്തില്ല

മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈദ് റിലീസായി 29 തീറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-ഇന്ദ്രജിത് ചിത്രം ടിയാന്റെ റിലീസ് മാറ്റിവെച്ചു. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളാണ് റിലീസ് നീട്ടിവെക്കാന്‍ കാരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ റിലീസ് ഡേറ്റ് അറിയിക്കാമെന്നും ആകാക്ഷയോടെയുള്ള പ്രേക്ഷകരുടെ പിന്തുണയ്ക്കും നന്ദിയെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈദ് റിലീസായി 29 തീറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍.പൂനെ, മുംബൈ, നാസിക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്