Entertainment

ടേക്ക് ഓഫ് സംവിധായകന്‍ വീണ്ടും എത്തുന്നു; കൂടെ ഫഹദും പാര്‍വതിയും

ടേക്ക് ഓഫ് നിര്‍മിച്ച ആന്റോ ജോസ് തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടേക്ക് ഓഫ്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു. നീണ്ട നാളായി എഡിറ്ററായി പ്രവര്‍ത്തിച്ച മഹേഷ് നാരായണന്റെ ആദ്യ ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധ മേഖല പ്രദേശത്തുനിന്ന് രക്ഷപ്പെട്ട മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്‌, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷ് നാരായണന്‍. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഹേഷിന്റെ പ്രഖ്യാപനം. 

പാര്‍വതിയും ഫഹദ് ഫാസിലുമാണ് പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ടേക്ക് ഓഫ് നിര്‍മിച്ച ആന്റോ ജോസ് തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും മഹേഷ് വ്യക്തമാക്കി. ടേക്ക് ഓഫിന് ശേഷം ഫഹദും പാര്‍വതിയും ഒരുമിക്കുന്ന ചിത്രമാണിത്. 

ഉയരേ വിജയമായതിന് പിന്നാലെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് പാര്‍വതി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ട്രാന്‍സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഇപ്പോള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT