Entertainment

ടൈറ്റാനിക്കിന് പിന്നാലെ അവതാറിനേയും ഇടിച്ചിട്ടു; ഒന്നാമതായി അവഞ്ചേഴ്‌സ്‌

ഇതോടെ കാമറൂണിന്റെ ടൈറ്റാനിക്ക് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ല്ലാ കളക്ഷന്‍ റെക്കോഡുകള്‍ മറികടന്ന് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ലോകസിനിമയുടെ നെറുകയില്‍. 2.78 ബില്യണ്‍ ഡോളര്‍ സ്വന്തമാക്കി ലോകത്തെ ഏര്‌റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായിരിക്കുകയാണ് അവഞ്ചേഴ്‌സ്. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ജയിംസ് കാമറൂണ്‍ ചിത്രം അവതാറിനെ തകര്‍ത്താണ് അവഞ്ചേഴ്‌സ് ആദ്യ സ്ഥാനത്ത് എത്തിയത്. മാര്‍വല്‍ സ്റ്റുഡിയോസിന്റെ ചീഫ് കെവിന്‍ ഫെയ്ഗാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 

ഇതോടെ കാമറൂണിന്റെ ടൈറ്റാനിക്ക് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. അവഞ്ചേഴ്‌സ് തീയെറ്ററില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്കിനെ മുക്കി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതോടെ കാമറൂണ്‍ അവഞ്ചേഴ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് അവതാറിനേയും അവഞ്ചേഴ്‌സ് മറികടന്നത്. 

2.78 ബില്യണ്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂണ്‍ ചിത്രം 'അവതാര്‍'.  ഈ റെക്കോര്‍ഡാണ് 'അവഞ്ചേഴ്‌സ്' മറികടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന 'ടൈറ്റാനിക്കി'ന്റെ ഇതുവരെയുള്ള കളക്ഷന്‍ 2.1 ബില്യണ്‍ ഡോളറാണ്. അതേസമയം, അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബര്‍ 17 നോടെ റിലീസിനെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജെയിംസ് കാമറൂണ്‍. 'അവതാര്‍ 2' ന് ബോക്‌സ് ഓഫീസില്‍ മത്സരിക്കാനുള്ളതും ഇനി 'അവഞ്ചേഴ്‌സി'നോടാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ