Entertainment

ടൊവിനോയുടെ നായികയായി ഐശ്വര്യ വീണ്ടും; ഉയരെയ്ക്ക് ശേഷം 'കാണെക്കാണെ'യുമായി മനു അശോകൻ; പോസ്റ്റർ

ഉയരെയിലെ പോലെ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റായി മാറിയ ഉയരെക്കു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ മനു അശോകൻ. ഉയരെയിലെ പോലെ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കാണെക്കാണെ എന്ന് പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് മുഖ്യവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 

മരച്ചില്ലകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ചോര പറ്റിയ വെളുത്ത ഷോളാണ് പോസ്റ്ററിൽ. 'ആസ് യു വാച്ച്' എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ  പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‌സൂപ്പർഹിറ്റായി മാറിയ മായാനദിയ്ക്ക് ശേഷം ടൊവിനോയും ഐശ്വര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്കുണ്ട്.

1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി ആർ ഷംസുദ്ധീനാണ് സിനിമ നിർമിക്കുന്നത്. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി