Entertainment

'ടോമിച്ചായാ, ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്ന് കേട്ടല്ലോ?'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിലീപ്

ചിത്രം റിലീസ് ചെയ്തതിന് ശേഷവും നിരവധി ആരോപണങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയെ അക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ് രാമലീല റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്തതിന് ശേഷവും നിരവധി ആരോപണങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നത്. സിനിമ കാണാന്‍ ആളുകേറാത്തതിനാല്‍ അന്യസംസ്ഥാനത്തൊഴിലാളികളെ കയറ്റുകയാണെന്ന് വരെ ആരോപണം ഉയര്‍ന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. 

'ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കര ബന്ധമാണെന്നു കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്ന് ആരോ പറഞ്ഞു കേട്ടു.' എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. ഇതിന് മറുപടിയായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞത് 'നാട്ടുകാരില്ലെങ്കില്‍ പിന്നെ ഇവരെകയറ്റിയല്ലേ പറ്റൂ' എന്നാണ്. രാമലീലയുടെ റിലീസ് സമയത്ത് ടോച്ചിച്ചന്‍ വളരെ അധികം ബുദ്ധിമുട്ടിയെന്നും ദിലീപ് പറഞ്ഞു. രാമലീലയുടെ വിജയാഘോഷ ചടങ്ങിന് ഇടയിലാണ് വിമര്‍ശകരെ ദിലീപ് ട്രോളിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം