പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ഞായറാഴ്ച രാത്രി വീട്ടിലെ ലൈറ്റ് അണച്ച് വിളക്ക് തെളിയിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ പ്രധാനമന്ത്രിയുടെ അഹ്വാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
പുര കത്തുമ്പോൾ ടോർച്ചടിക്കുന്ന പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ടെന്നാണ് സംവിധായകൻ ഫേയ്സ്ബുക്കിൽ കുറിച്ചു. ‘പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന്, കമ്മിറ്റി.’–ലിജോ ജോസ് കുറിച്ചു.
ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിക്കണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ലോക്ക്ഡൗണിൽ ചെണ്ടകൊട്ടി തെരുവിൽ ഇറങ്ങിയതുപോലെ ഞായറാഴ്ച പന്തം കൊളുത്തി ജാഥ കാണേണ്ടിവരുമോ എന്നും സോഷ്യൽ മീഡിയയിൽ സംശയം ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates