Entertainment

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതി, ഒപ്പം ഫഹദും സമാന്തയും രമ്യയും; സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം 

പിങ്ക് സാരിയുടുത്ത് ചുരുളന്‍ മുടി അഴിച്ചിട്ടാണ് ഫസ്റ്റ് ലുക്കില്‍ വിജയ് സേതുപതിയെ കാണാനാകുക. ഉത്കണ്ഠ നിറഞ്ഞ മുഖഭാവത്തിലാണ് ഫഹദ്

സമകാലിക മലയാളം ഡെസ്ക്

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി എത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. വിജയ്‌ക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ മലയാളി ആരാധകരെയും നേടിയെടുക്കുന്ന വാര്‍ത്തയായിരുന്നു. സൂപ്പര്‍ ഡീലക്‌സിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കണ്ട് അക്ഷമരായിരിക്കുന്ന ആരാധകര്‍ക്കായി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

വിജയ്, ഫഹദ് എന്നിവര്‍ക്ക് പുറമേ രമ്യ കൃഷ്ണന്‍, മിസ്‌കിന്‍, ഗായത്രി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമാന്തയാണ് സൂപ്പര്‍ ഡീലക്‌സില്‍ നായികയായെത്തുന്നത്. ശില്‍പ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. പിങ്ക് സാരിയുടുത്ത് ചുരുളന്‍ മുടി അഴിച്ചിട്ടാണ് ഫസ്റ്റ് ലുക്കില്‍ വിജയ് സേതുപതിയെ കാണാനാകുക. ഉത്കണ്ഠ നിറഞ്ഞ മുഖഭാവത്തിലാണ് ഫഹദ്. ഭയത്തോടെ നോക്കുന്ന സമാന്തയെയും ചെറു പുഞ്ചിരിയുമായി നില്‍ക്കുന്ന രമ്യയെയും പോസ്റ്ററില്‍ കാണാം. 

'ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡീലക്‌സിന്റെ സംവിധാനം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്റെ പടത്തിന്റെ ഫസ്റ്റ് ലുക്ക് എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ആദ്യ പോസ്റ്റര്‍ വിജയ് പങ്കുവച്ചിരിക്കുന്നത്. സ്വപ്‌ന ടീമെന്നാണ് സമാന്തയുടെ ക്യാപ്ഷണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT