Entertainment

ട്രാൻസിലെ ആദ്യ പാട്ട് ; 'രാത്ത്' സോങ് ടീസർ വേറെ ലെവലെന്ന് ആരാധകർ, വിഡിയോ

ചിത്രത്തിലെ സോങ് ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ-നസ്രിയ താരജോഡി വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. നി​ഗൂഡതകൾ നിറച്ച പോസ്റ്ററുകൾക്ക് പുറകേ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സോങ് ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  രാത്ത് എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടത്. ഈ മാസം 24ൻ ​ഗാനം പൂർണ്ണമായി പുറത്തുവിടും.

ടീ‌സർ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. ജാക്സൺ വിജയൻ സം​ഗീതം നിർവഹിച്ചിരിക്കുന്ന​ഗാനം ഹിന്ദി, മലയാളം വരികൾ ചേർത്തുള്ളതാണ്. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തുന്നത്.

വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

2012 ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവാഗതനായ വിൻസെന്‍റ് വടക്കനാണ് തിരക്കഥ ഒരുക്കുന്നത്.അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍'; എല്ലാവര്‍ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്

'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

SCROLL FOR NEXT