Entertainment

ട്വിറ്ററിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും തരംഗമായി ദീപിക;  ബോളിവുഡിന്റെ സൂപ്പര്‍ഗേളിനെ പിന്തുടരുന്നത് രണ്ടരക്കോടി ആളുകള്‍

ബോളിവുഡിലെ ഇന്‍സ്റ്റ സൂപ്പര്‍സ്റ്റാറാവുകയാണ് ദീപിക പദുക്കോണ്‍. ഇന്‍സ്റ്റഗ്രാമില്‍ ദീപികയെ പിന്തുടരുന്നവരുടെ എണ്ണം രണ്ടരക്കോടിയും പിന്നിട്ടു.  ഏഷ്യയില്‍ ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള വനിതയും ദീ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ബോളിവുഡിലെ ഇന്‍സ്റ്റ സൂപ്പര്‍സ്റ്റാറാവുകയാണ് ദീപിക പദുക്കോണ്‍. ഇന്‍സ്റ്റഗ്രാമില്‍ ദീപികയെ പിന്തുടരുന്നവരുടെ എണ്ണം രണ്ടരക്കോടിയും പിന്നിട്ടു.  ഏഷ്യയില്‍ ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള വനിതയും ദീപിക തന്നെയാണ്. 
സ്വതസിദ്ധമായ ചിരിയും വ്യക്തപ്രഭാവവും കൊണ്ട് കാനിലും ഗാലയിലുമെല്ലാം ദീപിക നിറഞ്ഞു നിന്നു.ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയില്‍ ഇടം നേടിയ ഏക സിനിമാ താരവും അവര്‍ തന്നെ. ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരാള്‍ക്ക് രണ്ടരക്കോടി ആരാധകര്‍ ഇന്‍സ്റ്റയില്‍ ഉണ്ടായതില്‍ അത്ഭുതമില്ലെന്നാണ് ബോളിവുഡിലെ സംസാരം.

ബോക്‌സ്ഓഫീസില്‍ നൂറ് കോടി വാരിയ ഏഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ ഹോളിവുഡില്‍ പുതിയ ചിത്രത്തിന് കരാറൊപ്പിടാന്‍ തയ്യാറെടുക്കുകയാണ് താരം. രണ്‍വീര്‍ സിങുമായി ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്ന വാര്‍ത്തകളും  ദീപിക സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം