Entertainment

ട്വിസ്റ്റ് സ്പ്ലിറ്റ് ഗൗണില്‍ സെക്‌സിയായി അഭയ ഹിരണ്‍മയി; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സംഗീതത്തില്‍ മാത്രമല്ല മോഡലിങ് രംഗത്തും ഹിരണ്‍മയി സൂപ്പറാണ്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ പങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയി മലയാളികള്‍ക്ക് സുപരിചിതയാണ്. സംഗീതത്തില്‍ മാത്രമല്ല മോഡലിങ് രംഗത്തും ഹിരണ്‍മയി സൂപ്പറാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രങ്ങള്‍.

കോപ്പര്‍ നിറത്തിലുള്ള ഫുള്‍ സ്ലീവ് ഹൈനെക്ക് ഗൗണാണ് ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ മുന്‍വശത്ത് വയര്‍ഭാഗത്തുള്ള ട്വിസ്റ്റ് സ്പ്ലിറ്റും ഫ്രണ്ട് സ്ലിറ്റുമാണ് ഗൗണിന്റെ പ്രധാന ആകര്‍ഷകങ്ങള്‍. 'രാജ്ഞി, അവളുടെ കഥകളെല്ലാം സത്യമാണ് എന്ന അടിക്കുറിപ്പിലാണ് ഹിരണ്‍മയി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഇങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇതിന് മുന്‍പ് ഹിരണ്‍മയി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി