Entertainment

ഡാന്‍സും ഫൈറ്റുമൊക്കെ പോട്ടെ, മര്യാദയ്ക്ക് അനങ്ങാന്‍ പോലും പറ്റില്ല , ഷൂട്ടിനിടയില്‍ ഇത് ഊരിപ്പോകുമായിരുന്നു; സാരിയുടുത്തതിനെക്കുറിച്ച് അക്ഷയ് 

സാരിയുടുക്കുന്ന എല്ലാ സ്ത്രീകളെയും സമ്മതിക്കണമെന്നാണ് അക്ഷയ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രൂപത്തിലും ഭാവത്തിലും അടിപൊളി മേക്കോവറുമായാണ് അക്ഷയ് കുമാര്‍ പുതിയ ചിത്രം ലക്ഷ്മി ബോംബില്‍ എത്തുന്നത്. സാരിയുടുത്തുള്ള നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമയുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും വളരെ പെട്ടെന്നാണ് വൈറലായിക്കൊണ്ടിരുന്നത്. ആദ്യമായാണ് അക്ഷയ് സാരില്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നീളന്‍ മുടി പൊക്കിക്കെട്ടി, വളയിട്ട്, പൊട്ടുംകുത്തി സുന്ദരിയായാണ് അക്ഷയ് ചിത്രത്തില്‍. ലക്ഷ്മി ബോംബിനായി സാരിയുടുത്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് നടനിപ്പോള്‍. 

' ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കാണാന്‍ ഏറ്റവും ഭംഗിയുള്ള വേഷമാണ് സാരി. പക്ഷെ സാരി ധരിച്ചത് ഒരു ആദ്യ അനുഭവമായിരുന്നു. സത്യം പറഞ്ഞാല്‍ സാരി ഉടുക്കാന്‍ ഭയങ്കര പ്രയാസമാണ്. ഷൂട്ടിങ്ങിന്റെ ആദ്യദിവസങ്ങള്‍ എന്റെ സാരി തന്നെ അഴിഞ്ഞുപോകുമായിരുന്നു. ഡാന്‍സും ഫൈറ്റുമൊക്കെ മറന്നാലും ഒന്നു മര്യാദയ്ക്ക് അനങ്ങാന്‍ പോലും പറ്റില്ലായിരുന്നു. കോസ്റ്റിയൂം ഡിസൈറനോടാണ് നന്ദി പറയാനുള്ളത്. എപ്പോഴും മുന്താണി ശരിയാക്കാനും പ്ലീറ്റ്‌സ് പിടിച്ചുതരാനും ഓടിവരുമായിരുന്നു', അക്ഷയ് പറഞ്ഞു.

സാരിയുടുക്കുന്ന എല്ലാ സ്ത്രീകളെയും സമ്മതിക്കണമെന്നാണ് അക്ഷയ് പറയുന്നത്. അതിനെ അഭിനന്ദിക്കാന്‍ കഴിയണമെങ്കില്‍ എല്ലാവരും ഒരിക്കല്‍ സാരിയുടുത്തു നോക്കണമെന്നാണ് നടന്റെ അഭിപ്രായം. നവംബര്‍ ഒന്‍പതിന് ഡോട്ട്‌സ്റ്റാറിലാണ് ലക്ഷ്മി ബോംബ് റിലീസിനെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി