Entertainment

'ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം'; ലുങ്കിയുടുത്ത് അജുവിന്റെ 'പണിപാളി'; വിഡിയോ വൈറൽ

സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവരെ ചലഞ്ച് ചെയ്യാനും അജു മറന്നില്ല

സമകാലിക മലയാളം ഡെസ്ക്

നീരജ് മാധവിന്റെ റാപ് മ്യൂസിക് ആൽപം പണിപാളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിരവധി പേർ പണിപാളി ചലഞ്ച് ഏറ്റെടുത്ത് ഡാൻസ് വിഡിയോകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ സൈബർ ലോകത്തെ അമ്പരപ്പിക്കുന്നത് അജു വർ​ഗീസിന്റെ പണിപാളി ഡാൻസാണ്. ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ രസകരമായ വിഡിയോ അജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടീഷർട്ടും ലുങ്കിയും ഉടുത്താണ് അജുവിന്റെ ഡാൻസ്. ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം... നീരജ് മാധവ് നിനക്ക് വേണ്ടിയാണ് ബ്രദർ. എനിക്കിതേ പറ്റൂ- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവരെ ചലഞ്ച് ചെയ്യാനും അജു മറന്നില്ല. സമ്മതിച്ചു ബോസേ എന്നായിരുന്നു അജുവിന്റെ വിഡിയോ കണ്ട് നീരജിന്റെ കമന്റ്. നിരവധി താരങ്ങളാണ് അജുവിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ വിഡിയോ ഹിറ്റാവുകയാണ്. അജുവിന്റെ ഡാൻസിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. സിനിമയിലെ ഏറ്റവും വലിയ ട്രോളനാണ് അജു എന്നാണ് ചിലരുടെ കമന്റ്. സുരാജ് വെഞ്ഞാറമൂടിനെയൊക്കെ ചലഞ്ചു ചെയ്താൽ അവരൊക്കെ എന്തു ചെയ്യും എന്ന് ചോദിക്കുന്നവരുമുണ്ട്. നീരജിന്റെ പണിപാളി യൂട്യൂബിൽ തരം​ഗം സൃഷ്ടിക്കുകയാണ്. ഇതിനോടകം 50 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT