Entertainment

ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച, യൂത്ത്‌കോണ്‍ഗ്രസ്; എല്ലാം ഒറ്റകുടക്കീഴില്‍, ജയറാമിന്റെ പോസ്റ്റര്‍ വൈറല്‍

'ഡിവൈഎഫ്‌ഐയുടെയും, യുവമോര്‍ച്ചയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേര്‍ ഉണ്ടെന്റെ വീടിനു കാവല്‍ ആയി. എന്റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്...'

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'പട്ടാഭിരാമന്‍'. ചിത്രം തിയേറ്ററുകളില്‍ മാത്രമല്ല, ഇപ്പോള്‍ ഇന്റര്‍നെറ്റിലും ചര്‍ച്ചയാവുകയാണ്. സംവിധായകന്‍ കണ്ണന്‍ താമരക്കുളം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സിനിമയുടെ ഒരു പോസ്റ്റര്‍ ആണ് വ്യത്യസ്തമാകുന്നത്. 

'ഡിവൈഎഫ്‌ഐയുടെയും, യുവമോര്‍ച്ചയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേര്‍ ഉണ്ടെന്റെ വീടിനു കാവല്‍ ആയി. എന്റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്...' ഇതാണ് പോസ്റ്ററിലെ വാചകങ്ങള്‍. 'ജയറാമും കണ്ണന്‍ താമരക്കുളവും ട്രാക്ക് മാറ്റി. ധൈര്യമായി ടിക്കറ്റെടുത്തോ..' എന്ന ക്യാപ്ഷനോടെ ഇത് പലയിടത്തും പ്രചരിക്കുന്നുമുണ്ട്. 

മിയ, പാര്‍വതി നമ്പ്യാര്‍, ഷീലു എബ്രഹാം, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, സായികുമാര്‍, നന്ദു, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, കുഞ്ചന്‍, ബിജു പപ്പന്‍, ബാലാജി, പയ്യന്നൂര്‍ മുരളി, മുഹമ്മദ് ഫൈസല്‍, വനിതാ കൃഷ്ണചന്ദ്രന്‍, ചിത്ര ഷേണായ്, അഞ്ജലി, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്