Entertainment

ഡോക്ടേഴ്‌സ് ദിനത്തില്‍ അച്ഛനെ മൃഗഡോക്ടറാക്കി സായു: സിതാരയുടെ മകളുടെ ചിത്രങ്ങള്‍ കാണാം

ഇന്ന് ഡോക്ടേഴ്‌സ് ദിനത്തില്‍ ഭര്‍ത്താവും ഡോക്ടറുമായ എം സജീഷിന്റേയും മകള്‍ സായുവിന്റേയും ഒരു ചിത്രമാണ് സിതാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതാരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. പാടുന്ന പാട്ടുകളെല്ലാം ഹിറ്റുകളാക്കാനുള്ള എന്തോ മാന്ത്രികതയുള്ള പോലെ തോന്നും ഇവരുടെ പാട്ട് കേട്ടാല്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ സിതാര തന്റെ വീട്ടുവിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

അതുകൊണ്ടു തന്നെ സിതാരയുടെ കുഞ്ഞുമകള്‍ സായു എന്ന സാവന്‍ ഋതുവിനെ ആരാധകര്‍ക്ക് നല്ല പരിചയമാണ്. സായു അമ്മയ്‌ക്കൊപ്പം പാട്ടുപാടുന്നതിന്റെ വീഡിയോയെല്ലാം സിതാര നേരത്തേ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഡോക്ടേഴ്‌സ് ദിനത്തില്‍ ഭര്‍ത്താവും ഡോക്ടറുമായ എം സജീഷിന്റേയും മകള്‍ സായുവിന്റേയും രസകരമായ ഒരു ചിത്രമാണ് സിതാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ആസ്റ്റര്‍ മെഡിസിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സജീഷിനെ മകള്‍ സായു പ്ലാസ്റ്റിക് കണ്ണടയും സ്‌റ്റെതസ്‌കോപ്പുമെല്ലാം നല്‍കി ഒരു പശുവിനെ ചികിത്സിക്കുന്ന വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സിതാര ഡോക്ടേഴ്‌സ് ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'ഇതിലും വലിയ ആശംസകള്‍ സ്വപ്‌നങ്ങളില്‍ മാത്രം,' എന്ന അടിക്കുറിപ്പോടെ ഡോക്ടര്‍ സജീഷും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം, ഇന്ന് സിതാരയുടെ ജന്മദിനം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. 'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജിവി പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും