Entertainment

'ഡോര്‍ തുറന്ന് അയാള്‍ എന്നെ തള്ളി ഇറക്കി'; നടിയെ നടുറോഡില്‍ ഇറക്കിവിട്ട യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ബുധനാഴ്ച കൊല്‍ക്കത്തയില്‍വെച്ചാണ് സ്വാസ്തികയ്ക്ക് മോശം അനുഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് പ്രമുഖ ബംഗാളി നടി സ്വാസ്തിക ദത്ത യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. യൂബര്‍ ഡ്രൈവര്‍ തന്നെ കാറില്‍ നിന്ന് ബലമായി ഇറക്കിവിടുകളും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പോസ്റ്റില്‍ കുറിച്ചത്. അതിന് പിന്നാലെ നടിയോട് മോശമായി പെരുമാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വാസ്തികയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 

ബുധനാഴ്ച കൊല്‍ക്കത്തയില്‍വെച്ചാണ് സ്വാസ്തികയ്ക്ക് മോശം അനുഭവമുണ്ടായത്. ഷൂട്ടിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോകാനായാണ് താരം യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ ഡ്രൈവര്‍ പാതി വഴിയില്‍ വണ്ടി നിര്‍ത്തുകയും ബലം പ്രയോഗിച്ച് വണ്ടിയില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്പറും കാറിന്റെ നമ്പര്‍ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്.

'നടുറോഡില്‍ കാര്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസ്സമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പുറപ്പെട്ടു. അശ്ലീല ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. പെട്ടെന്ന് ഡോര്‍ തുറന്ന് അയാളെന്നെ തള്ളിയിറക്കുകയായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി സ്വന്തം സുഹൃത്തുക്കളെ വരെ വിളിച്ചു വരുത്തുകയായിരുന്നു.' സ്വാസ്തിക കുറിച്ചു. 

ഷൂട്ടിങ്ങിന് വൈകാതിരിക്കാന്‍ നടി പെട്ടെന്ന് ഇവിടെ നിന്ന് പോയി. തുടര്‍ന്ന് അച്ഛനുമായി സംസാരിച്ച ശേഷമാണ് നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ ഇ എം ബൈപാസിനടുത്തുള്ള ഒരു റെസ്‌റ്റോറന്റിനു സമീപം രാവിലെ 8.15 മുതല്‍ 8.45 വരെയുള്ള സമയത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തനിക്കാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ആ ഷോക്കില്‍ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും സ്വാസ്തിക വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT