Entertainment

 തകർപ്പൻ ബെല്ലി ഡാൻസുമായി ആനന്ദത്തിലെ ദിയ; സ്ക്വാട്ട് ചലഞ്ചിൽ കാളിദാസിന് വെല്ലുവിളിയും (വിഡിയോ) 

ബ്രിങ് സാലി അപ്പ് സ്വക്വാട്ട് ചലഞ്ചാണ് താരം വിജയകരമായി പൂർത്തീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ആനന്ദം. 2016ൽ പുറത്തിറങ്ങിയ ചിത്രം ഒരു പിടി പുത്തൻ താരനിരയെയാണ് മലയാളത്തിന് സമ്മാനിച്ചത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായി എത്തിയ സിദ്ദി മഹാജൻകട്ടി ഏറെ ശ്രദ്ധനേടുകയും ചെയ്തു. ദിയ എന്ന കഥാപാത്രത്തെയാണ് സിദ്ദി അവതരിപ്പിച്ചത്. 

കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സമയം നീക്കാൻ പല മാർ​​ഗ്​ഗങ്ങൽ പരീക്ഷിക്കുന്ന താരങ്ങളുടെ കൂടെ സിദ്ദിയുമുണ്ട്. ലോക്ക്ഡൗൺ പ്രമാണിച്ച് കിടിലൻ ബെല്ലി ഡാൻസുമായാണ് താരം എത്തിയിരിക്കുന്നത്. 

ഡാൻസ് വിഡ‍ിയോയ്ക്ക് പിന്നാലെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെ‌ടുക്കാനും സിദ്ദി തയ്യാറായി. ബ്രിങ് സാലി അപ്പ് സ്വക്വാട്ട് ചലഞ്ചാണ് താരം വിജയകരമായി പൂർത്തീകരിച്ചത്. നടൻ കാളിദാസ് ജയറാമിനെയടക്കം തിരിച്ച് ചലഞ്ച് ചെയ്യാനും താരം മറന്നില്ല. കാളിദാസ് നായകനായ ഹാപ്പി സർദാർ എന്ന ചിത്രത്തിൽ സിദ്ദി അഭിനയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാരിക്കേഡിൽ വലിഞ്ഞുകയറി രാഹുൽ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രിയങ്കയും നേതാക്കളും

'ഞാനറിയാതെ എയിംസ് അനുവദിക്കില്ല; ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ, ധൈര്യം ഉണ്ടെങ്കിൽ കെ മുരളീധരൻ കൂടെ ഇരിക്കണം' ;സുരേഷ് ഗോപി

ഇനി 'ദാദ തന്ത്രങ്ങൾ'; സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ!

മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം

'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ