Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കീർത്തി ഇനി തൃഷയ്ക്കൊപ്പം; തമിഴ് അരങ്ങേറ്റത്തിനൊരുങ്ങി അനശ്വര, വൈറലായി ചിത്രം 

തൃഷയ്‌ക്കൊപ്പമുള്ള ഐശ്വര്യയുടെ ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി

സമകാലിക മലയാളം ഡെസ്ക്

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം. സ്കൂൾ കാലഘട്ടവും നിഷ്കളങ്കമായ പ്രണയവുമെല്ലാം ആവിഷ്കരിച്ചിരിക്കുന്ന ചിത്രം എല്ലാ വിഭാ​ഗം പ്രേക്ഷകരുടെയും കൈയ്യടി നേടിയെടുത്തു. ചിത്രത്തിൽ കീർത്തിയായെത്തിയ അനശ്വര രാജന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അനശ്വര. 

തൃഷ നായികയാകുന്ന എം. ശരവണന്‍ ഒരുക്കുന്ന 'രാങ്കി' ആണ് തമിഴിലെ അനശ്വരയുടെ കന്നി ചിത്രം. തൃഷയ്‌ക്കൊപ്പമുള്ള ഐശ്വര്യയുടെ ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എ.ആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലർ വിഭാ​ഗത്തിലുള്ളതാണ്. 

മഞ്ജു വാര്യർ ചിത്രം ഉദ്ദാഹരണം സുജാതയിലും ​ഗഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അനശ്വര. മഞ്ജുവിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് അനശ്വര അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT