Entertainment

തന്നെ നോക്കിവരച്ച നാദിര്‍ഷയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സമ്മാനം; ഈ ചിത്രത്തില്‍ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ട്

സോഷ്യല്‍ മീഡിയയിലൂടെ നാദിര്‍ഷയും താന്‍ വരച്ച മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം സമ്മാനിച്ച ചിത്രവും പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ ചിത്രകലാ പാടവം നമ്മള്‍ നേരത്തെ കണ്ടറിഞ്ഞിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് പലര്‍ക്കും മോഹന്‍ലാല്‍ തന്റെ സൃഷ്ടികള്‍ സമ്മാനിക്കാറുമുണ്ട്. ഇത്തവണ മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ സമ്മാനം കിട്ടിയത് നടനും സംവിധായകനുമായ നാദിര്‍ഷയ്ക്കാണ്. മോഹന്‍ലാലിന്റെ മുന്നിലിരുന്ന് അദ്ദേഹത്തെ നോക്കി വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു നാദിര്‍ഷ. അതിനിടെയാണ് മോഹന്‍ലാല്‍ ഒരു സര്‍പ്രൈസ് നല്‍കിയത്.

സോഷ്യല്‍ മീഡിയയിലൂടെ നാദിര്‍ഷയും താന്‍ വരച്ച മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം സമ്മാനിച്ച ചിത്രവും പുറത്തുവിട്ടത്. ''ഞാന്‍ പ്രിയപ്പെട്ട ലാലേട്ടന്റെ മുന്പിലിരുന്ന് അദ്ദേഹത്തെ നോക്കി വരക്കാന്‍ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം'' എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

ഒരു ഭടന്റെ ചിത്രമാണ് നാദിര്‍ഷയ്ക്ക് സമ്മാനിച്ചത്. അയാളുടെ വസ്ത്രം വരച്ചിരിക്കുന്നത് നാദിര്‍ഷയുടെ പേരുകൊണ്ടാണ്. എന്തായാലും മോഹന്‍ലാല്‍ ഒളിപ്പിച്ചുവെച്ച ആ രഹസ്യം ആരാധകര്‍ കണ്ടെത്തി. മോഹന്‍ലാലിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍