Entertainment

വിവാഹം കഴിക്കാമോയെന്ന് പതിനെട്ടുകാരി; മറുപടി നല്‍കി മാധവന്‍, വൈറല്‍

മണിക്കൂറുകള്‍ക്ക് മുന്‍പ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയും അതിന് താഴെ വന്ന കമന്റുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ല്ലാകാലത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടന്‍ മാധവന്‍. 2001ല്‍ ഒരു ബോളിവുഡ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ മാധവന് ഇന്ന് ഈ 49ാം വയസിലും ഒരു മാറ്റവുമില്ല. സൗന്ദര്യം അല്‍പം കൂടിയാലേയുള്ളു. 

മണിക്കൂറുകള്‍ക്ക് മുന്‍പ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയും അതിന് താഴെ വന്ന കമന്റുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് താഴെ പതിനെട്ടുകാരിയായ ഒരാരാധിക വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ്. 

'എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ?' എന്നാണ് അവര്‍ ചിത്രത്തിന് താഴെ കുറിച്ചത്. ഉടന്‍ തന്നെ സ്‌നേഹത്തില്‍ ചാലിച്ച മറുപടിയുമായി മാധവനും രംഗത്തെത്തി. ' നിങ്ങളെ വിവാഹം കഴിക്കാന്‍ എന്നെക്കാളും അര്‍ഹതയുള്ള  ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും'- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഏറ്റവും ഗ്രേസ്ഫുള്‍ ആയി അദ്ദേഹം നല്‍കിയ മറുപടിയെ കൈയ്യടിയോടെയാണ് മറ്റു ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. നീന ജയ് എന്ന് പേരുള്ള ആരാധികയാണ് മാധവനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്തായാലും പെണ്‍കുട്ടിയുടെ കമന്റും മാധവന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്. 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനാവുകയും പിന്നീട് കുറ്റവിമുകതനാവുകയും ചെയ്ത നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന 'റോക്കറ്ററി' എന്ന ചിത്രത്തിലാണ് മാധവന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ലുക്കാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതും. 'റോക്കറ്റ്രി'യുടെ സംവിധായകനും കൂടിയാണ് മാധവന്‍. മാധവന്റെ ആദ്യ സംവിധാന സംരഭമാണിത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT