Entertainment

തമന്ന കാമുകി, ലാവണ്യ ഭാര്യയാണ്, മൂന്നു തവണ ​ഗർഭിണിയായി ; വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ

തമന്ന തന്റെ കാമുകിയായിരുന്നു. ലാവണ്യ ത്രിപാഠിയെ താൻ വിവാഹം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : പ്രശസ്ത സിനിമാനടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ. 
തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലാവണ്യയുടെ പരാതിയിലാണ് പൊലീസ് നടപടി. 

തമന്ന തന്റെ കാമുകിയായിരുന്നു. ലാവണ്യ ത്രിപാഠിയെ താൻ വിവാഹം ചെയ്തു. എന്നാണ്  ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ലാവണ്യ മൂന്ന് തവണ ​ഗർഭിണിയായെന്നും അബോർഷൻ ചെയ്തുവെന്നും ഇയാൾ പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലാവണ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയിൽ താനായിരുന്നു നായകൻ ആകേണ്ടിയിരുന്നത് എന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ പ്രഭാസ് സ്വാധീനം ഉപയോ​ഗിച്ച് തന്റെ വേഷം തട്ടിയെടുത്തുവെന്നും ശ്രീരാമോജു ആരോപിച്ചു. പ്രഭാസിന് പുറമേ മഹേഷ് ബാബുവും തന്റെ സിനിമകൾ തട്ടിയെടുത്തുവെന്നും ഇയാൾ പറഞ്ഞിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT