Entertainment

'തമാശപറയുകയാണ്, ചില രഹസ്യങ്ങളും';  20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സല്‍മാനൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് കരിഷ്മ 

സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം തിയറ്ററുകളിലെത്തിയിട്ട് ഇന്നലെ 20 വര്‍ഷം തികഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

രുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത 'ബീവി നമ്പര്‍ വണ്‍' എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുകയാണ് നടി കരിഷ്മ കപൂര്‍. സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം തിയറ്ററുകളിലെത്തിയിട്ട് ഇന്നലെ 20 വര്‍ഷം തികഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കരിഷ്മ ഓര്‍മ്മകള്‍ പങ്കുവച്ചത്. 

ഉള്ളുതുറന്ന് ചിരിക്കുന്ന സല്‍മാനെയും കരിഷ്മയെയും ആണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. സിനിമയിലെ 'ഹെയ് ഹെയ് മിര്‍ച്ചി' എന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണെന്നാണ് കരിഷ്മ പറഞ്ഞിരിക്കുന്നത്. സല്‍മാനെ ടാഗ് ചെയ്ത് കുറിച്ച പോസ്റ്റില്‍ "എക്കാലവും നിലനില്‍ക്കുന്ന ഓര്‍മ്മകള്‍" എന്ന് കുറിച്ചു. തങ്ങള്‍ തമാശയും ചില രഹസ്യങ്ങളും പങ്കുവയ്ക്കുകയായിരുന്നെന്നും കരിഷ്മ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

സിനിമയില്‍ സല്‍മാന്റെ കാമുകിയായെത്തിയ സുഷ്മിതാ സെന്നും സിനിമയുടെ ഓര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സമയം കടന്നുപോകുന്നതിനെക്കുറിച്ച് സുഷ്മിത കുറിച്ചു. 

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ബീവി നമ്പര്‍ വണ്ണില്‍ അനില്‍ കപൂര്‍, തബു, സെയിഫ് അലി ഖാന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍