Entertainment

തമിഴ് യുവനടൻ ഡോ. സേതുരാമൻ അന്തരിച്ചു

കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന റൊമാൻഡിക്ക് കോമഡി ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു. 36 വയസ്സായിരുന്നു. ചൊവ്വാഴ്ച ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന് ചെന്നൈയിൽ സി ക്ലിനിക്ക് എന്ന പേരിൽ സ്കിൻ കെയർ സെന്ററുണ്ട്. നടൻ സന്താനത്തിന്റെ അടുത്ത സുഹൃത്താണ് സേതുരാമൻ. സിനിമയിലേക്ക് എത്തുന്നത് ഈ സൗഹൃ​ദത്തിലൂടെയാണ്.   വിവാഹിതനായ സേതുരാമന് ചെറിയ കുട്ടിയുമുണ്ട്.

2013 ൽ പുറത്തിറങ്ങിയ  'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന റൊമാൻഡിക്ക് കോമഡി ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വാലിഭ രാജ, സക്ക പോഡു രാജ, 50/50 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്‍കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ

ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം