Entertainment

'തമിഴ് സിനിമ ദിലീപിനെ വിളിക്കുന്നത് 'രാക്ഷസനടികന്‍' എന്ന്'; ദിലീപിനെ പുകഴ്ത്തി സിദ്ധാര്‍ഥ്

'ഒപ്പം അഭിനയിക്കുന്നവരെ തന്റെ അഭിനയ മികവുകൊണ്ട് മറികടക്കുന്ന നടനാണ് ദിലീപ്'

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമ ലോകത്ത് ദിലീപ് അറിയപ്പെടുന്നത് 'രാക്ഷസനടികന്‍' എന്നാണെന്ന് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ഒപ്പം അഭിനയിക്കുന്നവരെ തന്റെ അഭിനയ മികവുകൊണ്ട് മറികടക്കുന്ന നടനാണ് ദിലീപ്. അതിനാല്‍ അദ്ദേഹത്തിന് തമിഴ് സിനിമ ലോകം നല്‍കിയിരിക്കുന്ന പേര് 'രാക്ഷസനടികന്‍' എന്നാണെന്ന് കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങില്‍ പങ്കെടുത്തുകൊണ്ട് സിദ്ധാര്‍ഥ് പറഞ്ഞു. 

കമ്മാര സംഭവത്തില്‍ പ്രധാന കഥാപാത്രത്തെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. താരത്തിന്റെ ആദ്യ മലയാളം ചിത്രം കൂടിയാണിത്. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളത്തില്‍ അവസരം ലഭിച്ചതെന്നും അത് ദിലീപിനെ പോലെ ഒരു വലിയ താരത്തിനൊപ്പം ആയതില്‍ സന്തോഷമുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും കമ്മാരസംഭവമെന്നും താരം കൂട്ടിച്ചേര്‍ത്തു. ദിലീപിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ നിറഞ്ഞ കൈയോടെയാണ് സദസ് സ്വീകരിച്ചത്. 

കമ്മാര സംഭവം സിനിമ ചലച്ചിത്രത്തില്‍ തന്നെ നാഴികക്കല്ലാകുമെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. ഇനിയും മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT