Entertainment

തമ്മില്‍ കണ്ടത് രണ്ട് തവണ മാത്രം,  സിനിമയില്‍ സുശാന്തിന് നായകവേഷം വാഗ്ദാനം ചെയ്തിട്ടില്ല : പൊലീസിനോട് മഹേഷ് ഭട്ട്

യൂട്യൂബ് ചാനലിനെക്കുറിച്ചും പുസ്‌കങ്ങളെക്കുറിച്ചുമായിരുന്നു തങ്ങള്‍ക്കിടയിലെ ചര്‍ച്ചകളെന്നും ഒരിക്കലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഭട്ട്

Author : സമകാലിക മലയാളം ഡെസ്ക്

സടക് 2 എന്ന തന്റെ ചിത്രത്തില്‍ സുശാന്ത് സിങ്ങിന് നായകവേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ മഹേഷ് ഭട്ട്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു മഹേഷ് ഭട്ടിന്റ പ്രതികരണം. സടക് 2 ഒരു മുന്‍കാല ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ തന്നെ സഞ്ജയ് ദത്തിനെ മാത്രമേ നായകനായി പരിഗണിച്ചിരുന്നൊള്ളു എന്ന് മഹേഷ് ഭട്ട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഭട്ടിന്റെ മൊഴി രേഖപ്പെടുത്തി.

അതേസമയം സടക് 2വില്‍ അഭിനയിക്കാന്‍ സുശാന്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും ഒരു വേഷത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഭട്ട് പറഞ്ഞു. സുശാന്തുമായി താന്‍ രണ്ട് തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഭട്ട് പൊലീസിനോട് പറഞ്ഞു. ആദ്യത്തേത് 2018ലും പിന്നീട് 2020 ഫെബ്രുവരിയില്‍ സുശാന്ത് സുഖമില്ലാതിരുന്ന സമയത്തുമായിരുന്നു അത്. യൂട്യൂബ് ചാനലിനെക്കുറിച്ചും പുസ്‌കങ്ങളെക്കുറിച്ചുമായിരുന്നു തങ്ങള്‍ക്കിടയിലെ ചര്‍ച്ചകളെന്നും ഒരിക്കലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഭട്ട് പറഞ്ഞു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പല പ്രമുഖരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെയും ചോദ്യം ചെയ്തിരുന്നു. നിര്‍മ്മാതാവ് കരണ്‍ ജോഹറിനും സമന്‍സ് അയച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്‌ടോബർ 24 ന്

'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്