കപടസദാചാര വാദികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. നടിയുടെ പുതിയ ചിത്രം ആഭാസത്തിലെ കഥയിലേതു പോലെ തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ദിവ്യ പറയുന്നത്. സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ തന്നെ ഇതിനെതിരേ രംഗത്തുവരുന്നത് വിരോധാഭാസമാണെന്ന് താരം പറഞ്ഞു. 'അവനവന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരുവന്‍ ചെയ്യുമ്പോ മാത്രമാണ് നമ്മുടെ കണ്ണില്‍ ആഭാസം... നമ്മള്‍ ചെയ്യുമ്പോ അത് നമ്മുടെ അവകാശവും' ദിവ്യ കുറിച്ചു.
ജുബിത്ത് സംവിധാനം ചെയ്യുന്ന ആഭാസത്തില്‍ റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ തുടങ്ങിയ നിരവധി താരങ്ങളെത്തുന്നുണ്ട്. ഒരു ബസ് യാത്രയിലൂടെയാണ് കഥ പറയുന്നത്.
ദിവ്യ ഗോപിനാഥിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
കുറച്ചുനാള്‍ക്ക് മുന്‍പ് ഒരു ബസ്സ് യാത്രക്ക് പുറപ്പെടുമ്പോള്‍, ഇരുന്ന സീറ്റിനപ്പുറം ഒരു ചേട്ടന്‍ വന്നു നിന്നു. അനാവശ്യമായ നോട്ടവും ചോദ്യങ്ങളും ശല്ല്യമായി തോന്നിയപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു സംസാരിച്ചു. അപ്പൊ പെങ്ങളെ എന്ന് വിളിച്ചു സോറി പറഞ്ഞു. സ്‌നേഹത്തിന്റെ പുറത്തു ചോദിച്ചതായെന്നായി. കണ്ടക്ടറോട് പറഞ്ഞു അയാളെ മാറ്റി കുറച്ചു ദൂരത്തേക്കിരുത്തി. ബസ് എടുത്ത് ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ അയാള്‍ എന്റെ തൊട്ടു പുറകില്‍ വന്നിരുന്നു ഞാന്‍ ഇരിക്കുന്ന സീറ്റ് കമ്പിയില്‍ കൈവെച്ചു എന്റെ കഴുത്തില്‍ തൊടാനുള്ള ശ്രമം തുടങ്ങി.
ദേഷ്യം വന്നു ഞാന്‍ തിരിഞ്ഞു കോളറില്‍ കേറിപിടിച്ചു. ഇനി വേഷം കെട്ട് എടുത്താല്‍ ഇതിനപ്പുറം മേടിക്കുമെന്നു പറഞ്ഞു മുഖത്ത് ആഞ്ഞടിച്ചു. ആ സീന്‍ കഴിഞ്ഞപ്പോള്‍ അയാളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി, 'ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാന്‍ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്.'
ഞാന്‍ ഒരു നിമിഷത്തേക്ക് അയാളുടെ മറുപടി കേട്ട് സ്തബദ്ധയായി. കണ്ടക്ടറും ഡ്രൈവറും ആളുകളും കൂടി അയാളെ ബസില്‍ നിന്ന് പുറത്താക്കി . എന്നാലും അയാളുടെ ചോദ്യം എന്റെ സമ്മതമില്ലാതെ എന്നെ തൊടില്ലന്നു പറയാന്‍ അയാള്‍ക്ക് കൊടുത്ത ധൈര്യം അയാളുടെ ഉള്ളിലെ ഏതു ലഹരി കൊടുത്ത ധൈര്യമാണെങ്കിലും. ഇതൊക്കെ അവരുടെ അവകാശം ആയി കാണുന്നുണ്ടോ എന്ന് തോന്നിപ്പോയി.
മറ്റൊരു സംഭവം ഓര്‍ത്തെടുത്താല്‍ കഴിഞ്ഞ ശളേീസ ല്‍ എന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടി ഒരു നാടകം കണ്ടുകൊണ്ടിരിക്കുമ്പോ ഒരുത്തന്‍ ബാക്കില്‍ ഇരുന്നു അവളെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. അവസാനം സുഹൃത്തുക്കള്‍ ഇടപെട്ട് അയാളെ പൊക്കിയെടുത്ത് കൊണ്ടു പോകേണ്ടി വന്ന ഒരു അവസ്ഥയുണ്ട് ബോധമിലഞ്ഞിട്ട്. അതെ വ്യക്തിയെ ഞാന്‍ കുറച്ച ദിവസങ്ങള്‍ക്കു മുന്നേ എഫ്ബിയില്‍ ഒരു പ്ലക്കാര്‍ഡ് കൊണ്ട് നില്‍ക്കുന്നത് കണ്ടു അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് കഠ്‌വയിലെ പെണ്‍കുട്ടിക്ക് നീതി... പുള്ളി ഫോട്ടോകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. പുച്ഛമാണ് തോന്നിയത്.
എന്തൊരു വിരോധാഭാസമാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന് ഒര്‍ത്തുപോവുന്നു. അവനവന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരുവന്‍ ചെയ്യുമ്പോ മാത്രമാണ് നമ്മുടെ കണ്ണില്‍ ആഭാസം... നമ്മള്‍ ചെയ്യുമ്പോ അത് നമ്മുടെ അവകാശവും.
ഞാന്‍ ഇതിപ്പോ പറയാന്‍ കാരണം . ബസ് യാത്ര മുന്‍ നിര്‍ത്തി ജുബിത്ത് സംവിധാനം ചെയ്യുത് സഞ്ജു നിര്‍മിച്ച ആഭാസമെന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തെ കുറിച്ച പറയാനാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിനോട് വളരെ റിലേറ്റ് ചെയ്യാന്‍ ഒരു സ്ത്രീ എന്ന നിലക്ക് ഒരുപാട് സാധിച്ചിട്ടുണ്ട് . ജീവിതത്തില്‍ നമ്മള്‍ നേരിട്ട് അനുഭവിക്കുന്ന പറയാന്‍ കാരണം ളൃൗേൌൃമശേീി െഈ ലോകത്തോട് ഒരു സിനിമ എന്ന കലയിലൂടെ തുറന്നു കാണിക്കാന്‍ സാധിക്കുക അതിന്റെ ഒരു പാര്‍ട്ട് ആവുക എന്നതായിരുന്നു ഈ സിനിമയോട് ഞാന്‍ ഇത്രയും അധികം അടുക്കാനുള്ള കാരണം. ഇതിലെ ഓരോ കഥാപാത്രങ്ങളെയും രൂപികരിച്ചിരിക്കുന്നത് തീര്‍ത്തും സത്യസന്ധമായ റിയല്‍ ആ കുറെ അനുഭവങ്ങളുടെ നിരീക്ഷണത്തിലൂടെയാണെന്നു ഉറപ്പെനിക്കുണ്ട് .
ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാത്ത (തുറന്നു പറയായതവരുണ്ടാകാം) ഒരു സ്ത്രീ പോലും ഉണ്ടാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ ഒന്നും ഒളിച്ചു പിടിക്കേണ്ട കാര്യവുമില്ല. ഇത് കാണികള്‍ കണ്ടു തന്നെ മനസ്സിലാക്കണം. ഓരോ കുഞ്ഞു കുട്ടിയും മനസ്സിലാക്കണം നമ്മുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നു.
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകള്‍ ചെയ്യുമ്പോള്‍ ചില സദാചാരവാദികള്‍ ഇത് ഒക്കെ അവരുടെ അവകാശമായി കാണുന്നു. ആഭാസം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ ഒരുപാട് അനുഭവങ്ങളിലൂടെ വരച്ചു കാട്ടുന്നു.
ഒളിച്ചു വെക്കാന്‍ ഒന്നുമില്ല ഇത് പച്ചയായ സത്യം. സത്യം ഒട്ടും മായം കലര്‍ത്താതെ കാണിക്കാന്‍ ശ്രമിച്ച ധൈര്യത്തിനും അതിന്നു എന്നെയും ഒരു ഭാഗമാക്കിയതിനും ജുബിത്തിനോടും സഞ്ജുവിനോടും ഐക്യദാര്‍ഢ്യം.
എല്ലാവരും സിനിമ കാണുക .സിനിമ കണ്ടു ഇറങ്ങുമ്പോള്‍ നമ്മള്‍ ഇതുവരെ കടന്നു പോയ ജീവിതത്തില്‍ ഓരോ സഭവങ്ങളോടും വിശ്വാസങ്ങളോടും പ്രവര്‍ത്ഥികളോടും നമ്മള്‍ സ്വയം നമ്മളോട് താന്നെ ഓരോ ചോദ്യങ്ങള്‍ ചോദിച്ചിരിക്കും ഉത്തരം കണ്ടെത്തേണ്ടത് നമ്മള്‍ ഓരോരുത്തരും തന്നെയാണ്..
നിങ്ങളുടെ യാത്രകളില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും ഈ രീതികളില്‍ ഉള്ള അനുഭവങ്ങളോ ,കാഴ്ച്ചകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ (സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നു) തന്നെ വിശ്വസിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates