Entertainment

തലയിൽ എഴുത്തുണ്ടോ! ക്ഷണിച്ച് ശ്രീകുമാർ മേനോൻ

എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയുടെ ഭാഗമാകാനാണ് ക്ഷണിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ കഥകൾ കണ്ടെത്തി വികസിപ്പിക്കാൻ പ്രതിഭയുള്ളവരെ ക്ഷണിച്ച് സിനിമ-പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാൻ കഴിവുള്ളവരെ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയുടെ ഭാഗമാകാനാണ് ക്ഷണിച്ചിരിക്കുന്നത്. 

തലയിൽ എഴുത്തുണ്ടോ! എന്ന് ചോദിച്ചുകൊണ്ടാണ് പുതിയ അവസരത്തെക്കുറിച്ച് അദ്ദേഹം പരസ്യപ്പെടുത്തിയത്. മനസ്സിലുള്ള സംഭവത്തെ സീനായി സംഭാഷണ സഹിതം മലയാളത്തിൽ എഴുതി അയക്കാനാണ് അറിയിച്ചിട്ടുള്ളത്. info@earthandairfilms.com എന്ന ഇ-മെയിൽ വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം

തലയിൽ എഴുത്തുണ്ടോ!

അപ്ലൈഡ് ലിറ്ററേച്ചറിൽ താൽപ്പര്യമുണ്ടോ? തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാൻ... പുതിയ കഥകൾ കണ്ടെത്താൻ... വികസിപ്പിക്കാൻ പ്രതിഭയുണ്ടോ? എങ്കിൽ, സിനിമ- പരസ്യ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ നയിക്കുന്ന എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയിലേക്ക് സ്വാഗതം.

സംഭവം എന്തുമാകട്ടെ; അത് സീനായി/ സംഭാഷണ സഹിതം മലയാളത്തിൽ എഴുതി അയക്കു: http://info@earthandairfilms.com

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT