Entertainment

താടിയും മുടിയും വളർത്തിയിട്ടുണ്ടോ? നിത്യക്കും ഷൈനും ഒപ്പം അഭിനയിക്കാം  

ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്പന

സമകാലിക മലയാളം ഡെസ്ക്

നിത്യാ മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ആറാം തിരുകല്പനയിലേക്ക് അഭിനേതാക്കളെ തേടുന്നു. 

നാല് മുതല്‍ അഞ്ച് വയസ് വരെയുളള ആണ്‍കുട്ടികള്‍, 24 മുതല്‍ 35 വയസ് വരെയുള്ള സ്ത്രീകള്‍, 28 മുതല്‍ 40 വയസ് വരെയുള്ള പുരുഷന്മാര്‍ എന്നിവരെയാണ് ക്ഷണിച്ചിരിക്കുന്നത്. വിശദമായ ബയോഡാറ്റയും എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും അയക്കാനാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. 

അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്പന. ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ഒരുക്കുന്ന ചിത്രമാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ പറയുന്ന 'Everyone has the right to life, liberty and the security of person.' എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്പനയും ചേർത്താണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്യാം ശ്രീകുമാര്‍ മേനോനാണ് തിരക്കഥ ഒരുക്കുന്നത്. 

ഒക്ടോബര്‍ അവസാനം കോഴിക്കോടാണ് ചിത്രീകരണം തുടങ്ങുന്നത്. മലബാർ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലറാണ് ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT