Entertainment

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് കല്‍ക്കി: ജലപ്രസവത്തിന് ഗോവയിലേക്ക് 

സര്‍വ സ്വതന്ത്ര്യവും അനുഭവിക്കുന്ന ആളായിട്ടായിരിക്കും താന്‍ കുഞ്ഞിനെ വളര്‍ത്തുകയെന്നും കല്‍ക്കി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വിവരം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കല്‍ക്കി കൊച്‌ലിന്‍. ഗര്‍ഭധാരണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജോലിയെ ഒരു മത്സരമായല്ല, മറിച്ച് തന്നെ പരിപാലിക്കുന്ന ഒന്നായാണ് കാണുന്നതെന്നും കല്‍ക്കി പറഞ്ഞു.

ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലാണ് കല്‍ക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം താരം തുറന്ന് പറഞ്ഞത്. 

'മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഓരോ വിഷയങ്ങളോടുമുള്ള എന്റെ പ്രതികരണത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ ക്ഷമ പ്രകടിപ്പിക്കുന്നുണ്ട്. സമയമെടുത്താണ് പ്രതികരണം. മാതൃത്വം ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കും. എനിക്ക് ഇപ്പോഴും ജോലി ചെയ്യണമെന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ജോലി എന്നത് ഒരു മത്സരമല്ല. പക്ഷേ, എന്നെ നമ്മളെ തന്നെ പരിപാലിക്കാനുള്ള ഒന്നാണ്. കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പകര്‍ന്നു നല്‍കുന്നുണ്ട്'- കല്‍ക്കി പറഞ്ഞു.

സര്‍വ സ്വതന്ത്ര്യവും അനുഭവിക്കുന്ന ആളായിട്ടായിരിക്കും താന്‍ കുഞ്ഞിനെ വളര്‍ത്തുകയെന്നും കല്‍ക്കി പറഞ്ഞു. 'കുഞ്ഞിന്റെ പേര് സംബന്ധിച്ച് തീരുമാനമെടുത്ത് കഴിഞ്ഞു. അവന്‍ ഏത് ലിംഗത്തില്‍ പെട്ടയാളാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നായിരിക്കില്ല അത്. ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ്'- കല്‍ക്കി പറഞ്ഞു.

ജലപ്രസവമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും കല്‍ക്കി വ്യക്തമാക്കി. അതിന് വേണ്ടി ഗോവയിലേയ്ക്ക് പോകാന്‍ ഇരിക്കുയാണ് താരം. നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കല്‍ക്കി 2015ല്‍ വേര്‍പിരിഞ്ഞിരുന്നു. ദേവ്.ഡി, എ ഡെത്ത് ഇന്‍ ഗഞ്ച്, റിബണ്‍, ഗള്ളി ബോയ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. അജിത്തിന്റെ പുതിയ ചിത്രം നേര്‍കൊണ്ട പാര്‍വൈയില്‍ ഒരു അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം