മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനും വാഹനങ്ങളോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ തങ്ങളുടെ വാഹനനിരയിലേക്ക് ഒരു വമ്പനെ കൂടി എത്തിച്ചിരിക്കുകയാണ് ഈ അച്ഛനും മകനും. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് മമ്മൂട്ടിയും ദുൽഖറും സ്വന്തമാക്കിയിരിക്കുന്നത്.
റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് താരകുടുംബത്തിലെ പുതിയ അതിഥി. കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്നാണ് ഇവർ വാഹനം സ്വന്തമാക്കിയത്.
ഏകദേശം 3.5 കോടി രൂപയാണ് ഓട്ടോബയോഗ്രഫിയുടെ ഓൺറോഡ് വില. 4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. നിരവധി മാറ്റങ്ങളും ഇവർ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. വിന്റേജ് ടാൻ സീറ്റുകൾ, വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് സൗകര്യങ്ങളുമുള്ള മുൻ സീറ്റുകൾ, ലംബാർ മസാജിങ് സൗകര്യമുള്ള പിൻ സീറ്റുകൾ, എക്സ്ക്യൂട്ടീവ് പിൻ സീറ്റുകൾ, 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ എന്നിവയാണ് ഇരുവരുടേയും താൽപര്യ പ്രകാരം വരുത്തിയ കസ്റ്റമൈസേഷൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates