Entertainment

താരപ്രഭയോടെ മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം; 'പൊന്നിയില്‍ സെല്‍വന്‍' ചിത്രീകരണം ജനുവരിയില്‍ തുടങ്ങും

തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവലാണ് മണിരത്‌നം സിനിമയാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്നചിത്രം ആരംഭിക്കുകയാണ്. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് നിര്‍മ്മിക്കുന്നത്. 2400 പേജുള്ള നോവലാണ് മണിരത്‌നം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. 

തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവലാണ് മണിരത്‌നം സിനിമയാക്കുന്നത്. ഇത് വെള്ളിത്തിരയിലെത്തുമ്പോള്‍ സംവിധായകന്‍ നടത്തിയ കാസ്റ്റിങ് ആണ് അതിലും ഗംഭീരം. ചിത്രം എത്രകണ്ട് ഹിറ്റാകുമെന്ന് അഭിനയിക്കുന്ന താരങ്ങളെ കണ്ടാല്‍ തന്നെ വ്യക്തമാകും.

വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

സംഗീതം എആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്നാണ് വിവരം. 

1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അതും നടന്നില്ല. ഇപ്പോള്‍ തന്റെ സ്വപ്‌നപദ്ധതിയുമായി മണിരത്‌നം രംഗത്തിറങ്ങിയിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി