Entertainment

'ഞാൻ കണ്ട ഏറ്റവും പ്രൊഫഷണലായ സഹതാരം ഇവളാണ്' : വരലക്ഷ്മി ശരത് കുമാർ

സന്താനമൂര്‍ത്തി സംവിധാനം ചെയ്യുന്ന 'ഡാനി' യിലാണ് വരലക്ഷ്മി അഭിനയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴിലും മലയാളത്തിലുമായി തിരക്കേറിയ താരമായിരിക്കുകയാണ് ശരത് കുമാറിന്റെ മകളും യുവനടിയുമായ വരലക്ഷ്മി.    സന്താനമൂര്‍ത്തി സംവിധാനം ചെയ്യുന്ന 'ഡാനി' യിലാണ് വരലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിലെ സഹതാരത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള നടിയുടെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ളത്. 

"ഇവള്‍ എല്ലാം തികഞ്ഞ താരമാണ്. അവളുടെ ഷോട്ടിനായി കാത്തിരിക്കുകയാണ്. ഏറ്റവും പ്രൊഫഷണലായ സഹതാരം. അവളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...". ചിത്രത്തിൽ വരലക്ഷ്മിക്കൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്ന നായയുടെ ചിത്രം പങ്കുവച്ചുകൊണ്ട് വരലക്ഷ്മി ട്വീറ്റ് ചെയ്തു.

ആദ്യമായി ഒരു നായക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു.  പി.ജി മുത്തയ്യയും എം.ദീപയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് കുമാര്‍ ആണ്. സന്തോഷ് ദയാനിധിയാണ് സംഗീതം. 

വിജയ് ചിത്രം സര്‍ക്കാര്‍, ധനുഷിന്റെ മാരി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ ചിത്രങ്ങൾ വരലക്ഷമിയുടെ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT