Entertainment

'താൻ കെട്ടുവോ? ആ ഞാൻ കെട്ടും'; ഭീതിയും സസ്‌പെന്‍സും നിറച്ച് ഹെലൻ ട്രെയിലർ 

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബേബിമോള്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയായിരുന്നു അന്ന ബെന്‍. അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹെലൻ' എന്ന ചിത്രത്തിനായാണ് ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. 

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ഗണേഷ് രാജ് ചിത്രം 'ആനന്ദ'ത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് നിർമ്മിക്കന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ. ലാല്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽ അന്നയുടെ അച്ഛന്റെ വേഷത്തിലെത്തുമ്പോൾ പൊലീസ് വേഷത്തിലാണ് അജു അഭിനയിക്കുന്നത്. 

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍