Entertainment

തിയേറ്ററില്‍ സണ്ണി ലിയോണിയെ കണ്ട് ആടിത്തിമിര്‍ത്ത് ആരാധകര്‍; വിഡിയോ പങ്കുവച്ച് താരം 

തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിയുടെ ഐറ്റം സോങ് കണ്ട് തിമിര്‍ക്കുന്ന ആരാധകരുടെ വിഡിയോയയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സണ്ണി ലിയോണി മമ്മൂട്ടി ചിത്രം മധുരരാജയില്‍ എത്തുന്ന വാര്‍ത്ത ഏറെ അവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പതിന്മടങ്ങ് ആവേശത്തില്‍ മധുരരാജയിലെ സണ്ണിയുടെ നൃത്തരംഗവും പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിയുടെ ഐറ്റം സോങ് കണ്ട് തിമിര്‍ക്കുന്ന ആരാധകരുടെ വിഡിയോയയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തിയേറ്ററില്‍ ഇരുപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഗാനരംഗം എത്തിയപ്പോള്‍തന്നെ ഭൂരിഭാഗം പേരും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റുകഴിഞ്ഞിരുന്നു. പലരും സ്‌ക്രീനിന് അടുത്തേക്കെത്തിയാണ് ആവേശം പ്രകടിപ്പിച്ചത്. 

ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ സണ്ണി ലിയോണിയും റീട്വീറ്റ് ചെയ്തു. വാവ്... സ്‌നേഹം എന്ന് കുറിച്ചാണ് താരം വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ