സിനിമയ്ക്കകത്തും പുറത്തും ഒരുപാട് പേരുടെ ഹൃദയം തകർത്ത വാർത്തയായിരുന്നു ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മരണം. ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ആ വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത താരങ്ങളിൽ ഒരാളാണ് നടി ദീപിക പദുക്കോൺ. ഇർഫാന്റെ മരണശേഷമുള്ള ദീപികയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറയുന്നതും നടനെക്കുറിച്ചുള്ള ഓർമ്മകൾ തന്നെയാണ്.
പീകുവിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ഒന്നിച്ച് ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഏറ്റവുമൊടുവിൽ ദീപിക പങ്കുവച്ചിരിക്കുന്നത്. ദയവായി തിരിച്ചുവരൂ എന്നാണ് ദീപിക വിഡിയോ പങ്കുവച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. ഹാഷ്ടാഗിൽ ഇർഫാൻ ഖാൻ എന്നും കുറിച്ചു..
ഇരുവരും ഒന്നിച്ചഭിനയിച്ച ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു പീകു. ഇറങ്ങിയ വര്‍ഷം തന്നെ മൂന്ന് ദേശീയ അവാര്‍ഡുകളടക്കം സ്വന്തമാക്കിയ ചിത്രമാണ് പീകു. മെയ് 8ന് ചിത്രം തിയറ്ററുകളിലെത്തിയതിന്റെ അഞ്ചാം വാർഷികമായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയും ഹൃദയസ്പർശിയായ ഒരു കുറിപ്പും ദീപിക പങ്കുവച്ചിട്ടുണ്ട്. സിനിമയിലെ ‘ലംഹേ ഗുസര്‍ ഗയേ’ എന്ന പാട്ടിന്റെ വരികളാണ് അടിക്കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates