Entertainment

തീ പിടിച്ച രൂപവുമായി അക്ഷയ് കുമാറിന്റെ റാംപ് വാക്ക്, ഞെട്ടല്‍, കയ്യടി; കൊല്ലാനുളള ദേഷ്യമുണ്ടെന്ന് ഭാര്യ ( വിഡിയോ) 

തീ പടര്‍ന്ന വസ്ത്രം ധരിച്ചാണ് അക്ഷയ് റാംപിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഡിജിറ്റല്‍ വീഡിയോ രംഗത്തേക്കുളള ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ സാഹസിക എന്‍ട്രിയാണ് കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ആമസോണിന്റെ ദ എന്‍ഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ്കുമാര്‍ ഡിജിറ്റല്‍ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ് നടത്തിയ റാംപ് വാക്ക് ഞെട്ടലോടെയാണ് എല്ലാവരും കണ്ടത്. 

തീ പടര്‍ന്ന വസ്ത്രം ധരിച്ചാണ് അക്ഷയ് റാംപിലെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞദിവസം വ്യാപകമായ രീതിയില്‍ പ്രചരിച്ചിരുന്നു.വീഡിയോ അക്ഷയ്കുമാര്‍ ട്വിറ്ററിലും പങ്കുവെച്ചു. 

ആരാധകര്‍ ഏറ്റെടുത്തെങ്കിലും അക്ഷയയുടെ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. തീ ആയി മാറുമെന്ന് പറഞ്ഞത് ഇതാണോ എന്ന് ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ ചോദിച്ചു. വീട്ടിലേക്ക് വരൂ, കൊല്ലാനുളള ദേഷ്യമുണ്ടെന്നും ട്വിങ്കിള്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

'ദൈവമേ, ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ മോശമാകുന്നല്ലോ'; സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്

വേനൽക്കാലത്ത് കണ്ണുകൾക്ക് വേണം എക്സ്ട്രാ കെയർ, സൺ​ഗ്ലാസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല, എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും; മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT