Entertainment

തീരെ മെലിഞ്ഞ്, മേക്കപ്പ് ഇല്ലാതെ കീര്‍ത്തി സുരേഷ്, എന്തുപറ്റിയെന്ന് ആരാധകര്‍; ഫോട്ടോ വൈറല്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ മിന്നും താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകം കീഴടക്കിയത്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കീര്‍ത്തിയുടെ ഒരു ചിത്രമാണ്. തീരെ മെലിഞ്ഞ് മേക്കപ്പ് ഇല്ലാതെയുള്ള ചിത്രം കണ്ടാല്‍ കീര്‍ത്തിയാണെന്ന് മനസിലാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 

രണ്ട് ദിവസം മുന്‍പാണ് കീര്‍ത്തിയുടെ ചിത്രം പുറത്തുവന്നത്. വ്യായാമത്തിന് ശേഷമുള്ളതാണ് ചിത്രം. ചിത്രത്തില്‍ വളരെ മെലിഞ്ഞിരിക്കുകയാണ് താരം. നോ മേക്കപ്പ് ലുക്ക് എന്തായാലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യഥാര്‍ത്ഥ മുഖം പുറത്തുവിട്ടതിന് താരത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. 

അജയ് ദേവ്ഗണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ അരങ്ങേറ്റം. ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ ?വിഭാ?ഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം