Entertainment

തൂവെള്ള ഗൗണില്‍ സുന്ദരിയായി പ്രിയങ്ക, ചുവന്ന ലഹങ്കയും കൊള്ളാം: ചിത്രങ്ങള്‍ പുറത്ത്

ക്രിസ്തൃന്‍, ഹിന്ദു ആചാരങ്ങള്‍ പ്രകാരമായിരുന്നു ഇവരുടെ വിവാഹം.

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്ര- നിക് ജോനാസ് വിവാഹം അതിഗംഭീരമായാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ച് ആഘോഷിച്ചത്. ക്രിസ്തൃന്‍, ഹിന്ദു ആചാരങ്ങള്‍ പ്രകാരമായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോള്‍ ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിവാഹത്തലേന്ന് നടനവ്‌ന മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ നേരത്തേ ആരാധകര്‍ കണ്ടതാണ്. 

അതിമനോഹരമായ തൂവെള്ള ഗൗണ്‍ ആയിരുന്നു പ്രിയങ്ക ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് ധരിച്ചിരുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് കടും ചുവപ്പ് നിറത്തിലുള്ള ലഹങ്കയായിരുന്നു പ്രിയങ്കയുടെ വേഷം. തലപ്പാവ് വെച്ച് രാജകീയ വേഷത്തോടെയായിരുന്നു നിക് എത്തിയത്. 

പ്രിയങ്കയുടെ അമ്മ മധുചോപ്ര, സഹോദരന്‍ സിദ്ധാര്‍ഥ് തുടങ്ങി അടുത്ത ബന്ധുക്കളും നികിന്റെ കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ക്കായി മുംബൈയിലും അമേരിക്കയിലും വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്