Entertainment

തൃഷയുടെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്നെടുത്ത സെല്‍ഫിയുമായി തൃഷ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ഒരു ദശാബ്ദത്തിലധികമായി തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തെ നിറസാനിധ്യമാണ് തൃഷ കൃഷ്ണ എന്ന താരസുന്ദരി. പല നായികമാര്‍ വന്നുപോകുമ്പോഴും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തൃഷ കോളിവുഡില്‍ തന്നെയുണ്ട്. മികച്ച പ്രകടനം കൊണ്ടും സ്മാര്‍ട്‌നെസ് കൊണ്ടും ആരാധകര്‍ക്കെന്നും ഈ താരത്തെ ഇഷ്ടമാണ്. എന്നാലിപ്പോള്‍ വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്നെടുത്ത സെല്‍ഫിയുമായി തൃഷ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് സോഷ്യമീഡിയയില്‍ വൈറലായിരിക്കുന്നത്. മേക്ക് അപ്പ് ഒന്നും ഇല്ലെങ്കിലും സുന്ദരിയാണ്. മറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. നെമോ ഫിഷിന്റെ രൂപത്തിലുള്ള ആ ടാറ്റു തൃഷയെ കൂടുതല്‍ സുന്ദരിയാക്കുന്നു. മുഖത്ത് എന്തിനോടെന്നില്ലാത്ത ഒരു പുച്ഛ ഭാവവുമുണ്ട്. 

30 കഴിഞ്ഞിട്ടും ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും തൃഷ കാത്ത് സൂക്ഷിക്കുന്നത് കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയാണെന്നാണ് പറയുന്നത്. പ്രായം താരത്തിന്റെ സൗന്ദര്യത്തിന് ഒരു ഭീഷണിയേ അല്ല. ഈ കാലയളവിനിടയില്‍ തൃഷ തന്റേതായ ഇടം കണ്ടെത്തി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു. പോയ വര്‍ഷമാണ് ആദ്യമായി ഒരു കന്നട ചിത്രം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ