Entertainment

തെന്നിന്ത്യന്‍ താരം സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചു

സംഗീത സംവിധായകന്‍മാരായ എആര്‍ റഹ്മാന്‍, യുവന്‍ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്‍ മതം മാറിയതെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ കുരലരസന്‍ അഭിനയിച്ചിട്ടുണ്ട്. 

ഇപ്പോള്‍ കുരലരസന്‍ സംഗീത സംവിധാന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു.

സംഗീത സംവിധായകന്‍മാരായ എആര്‍ റഹ്മാന്‍, യുവന്‍ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്‍ മതം മാറിയതെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിതാവ് ടി രാജേന്ദറിന്റെ സാന്നിധ്യത്തിലായിരുന്നു മതം മാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ