Entertainment

തെരുവിൽ കേക്ക് മുറിച്ച് ആഘോഷം; നടൻ വിനു മോഹന്റെ പിറന്നാൾ വിഡിയോ 

തെരുവില്‍ കഴിയുന്ന നിരാംലബർക്കായി മൊബൈല്‍ ബാത്ത് സര്‍വീസുമായി സജീവമാണ് വിനു മോഹനും ഭാര്യ വിദ്യയും

Author : സമകാലിക മലയാളം ഡെസ്ക്

ന്നദ്ധപ്രവര്‍ത്തനങ്ങൾക്കിടെ കേക്ക് മുറിച്ച് പറന്നാൾ ആഘോഷിച്ച് നടൻ വിനു മോഹൻ. കോവിഡ് കാലത്ത് തെരുവില്‍ കഴിയുന്ന നിരാംലബർക്കായി മൊബൈല്‍ ബാത്ത് സര്‍വീസുമായി സജീവമാണ് വിനു മോഹനും ഭാര്യ വിദ്യയും സുഹൃത്തുക്കളും. ഇതിനിടയിലാണ് പിറന്നാൾ ആഘോഷം നടന്നത്. ഭാര്യ വി‌ദ്യയും വിനുവിനൊപ്പം ഉണ്ടായിരുന്നു. 

പിറന്നാൾ ആഘോഷത്തിന്റെയും ആശംസകളുടെയും വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടന്മാരായ മോഹൻലാൽ, സുരേഷ് ​ഗോപി അടക്കമുള്ളവർ താരത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. 

തെരുവില്‍ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വീസുമായാണ് 'അമ്മ' സംഘടന ഇപ്പോള്‍ രംഗത്തുള്ളത്. വിനു മോഹനും  കുറച്ചു നാളുകളായി ഈ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ സേവനവുമായി സംഘടന മുമ്പോട്ടു പോകുന്നത്. തെരുവോരം മുരുഗനോടൊപ്പം ചേർന്നാണ് പ്രവർത്തനങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21