Entertainment

''തൈമൂര്‍ പട്ടിണികിടക്കുകയല്ല, അവന്‍ കഴിക്കുന്നത് അല്‍പം കൂടുതലാണോ എന്നാണ് എന്റെ സംശയം''

ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കരീന മറുപടിയുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ട്രോളന്‍മാരും മോറലിസ്റ്റുകളും ബോളിവുഡ് താരം കരീന കപൂറിനെയും മകനെയും വിടാതെ പിന്തുടരുകയാണ്. തൈമൂര്‍ ജനിച്ചതിന് ശേഷം കരീന സിനിമയിലും മോഡലിങ്ങിലുമെല്ലാം സജീവമാകുന്നത് പിടിക്കാത്തവരാണ് ഈ പ്രശ്‌നങ്ങളെല്ലാമുണ്ടാക്കുന്നത്. പല വിമര്‍ശനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന കരീന ചിലതിനെങ്കിലും ചുട്ട മറുപടിയും നല്‍കുന്നുണ്ട്.

ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കരീന മറുപടിയുമായി രംഗത്തെത്തിയത്. തൈമൂര്‍ പട്ടിണി കിടന്നു മരിക്കുകയായെന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന ഒരു കമന്റ്. ഇതിന് കരീന നല്‍കിയ മറുപടി ഇങ്ങനെയാണ് 'അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. അവന് നന്നായി തടി തോന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു'.

വെറും രണ്ട് വയസുള്ള തന്റെ മകന്റെ പിന്നാലെ കൂടിയിട്ടുള്ള മാധ്യമങ്ങളെയും കരീന വുമര്‍ശിക്കുന്നുണ്ട്. 'എന്താണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. ചില സമയങ്ങളില്‍ അവര്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. പ്രത്യേകിച്ചും തൈമൂറിന്റെ കാര്യം വരുമ്പോള്‍. അവന്‍ എന്ത് കഴിക്കുന്നു, എവിടെ പോകുന്നു, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴും ആണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്നും ഇങ്ങനെ ആണെങ്കിലോ അവന് വെറും രണ്ട് വയസേ ആയിട്ടുള്ളൂ'-കരീന പറയുന്നു.

ഒരിക്കല്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനൊപ്പം ബിക്കിനി ധരിച്ചെത്തിയ കരീനയെ വിമര്‍ശിച്ച് വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്കും കരീന കൃത്യമായി മറുപടി നല്‍കി. ''നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേട് തോന്നുന്നില്ലേ'' എന്നായിരുന്നു ആ കമന്റ്. 

'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണ് ബിക്കിനി ധരിക്കുന്നത്? അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്ന് സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാന്‍ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും. ഞാന്‍ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍'' കരീന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT