'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

വിവാഹത്തിന് മുൻപ് തന്നെ ചെറിയ രീതിയിൽ യോ​ഗ പരിശീലിക്കുമായിരുന്നെങ്കിലും ഈ അനുഭവങ്ങൾക്ക് ശേഷമാണ് യോ​ഗയെ ​ഗൗരവമായി കണ്ടു തുടങ്ങിയതെന്നും സംയുക്ത പറഞ്ഞു.
Samyuktha VARMA ABOUT YOGA
Samyuktha VARMA ABOUT YOGAInstagram
Updated on
2 min read

യോ​ഗ പരിശീലനം തന്റെ ആരോ​ഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി സംയുക്ത വർമ്മ. തനിക്ക് ഉണ്ടായിരുന്ന പിസിഒഎസ് പ്രശ്നങ്ങൾ പൂർണമായും മാറാനുള്ള കാരണം യോ​ഗ ആണെന്നാണ് താൻ വിശ്വസിക്കുന്നത്. അതുപോലെ 13 വർഷങ്ങൾക്ക് മുൻപ് ഒരു ഇമ്മ്യൂണിറ്റി പ്രശ്നം വന്നിരുന്നു അതും യോ​ഗ ചെയ്താണ് മാറിയെന്ന് ധന്യ വർമ്മയുടെ ടോക് ഷോയിൽ സംയുക്ത മനസ്സുതുറന്നു. വിവാഹത്തിന് മുൻപ് തന്നെ ചെറിയ രീതിയിൽ യോ​ഗ പരിശീലിക്കുമായിരുന്നെങ്കിലും ഈ അനുഭവങ്ങൾക്ക് ശേഷമാണ് യോ​ഗയെ ​ഗൗരവമായി കണ്ടു തുടങ്ങിയതെന്നും സംയുക്ത പറഞ്ഞു.

'എന്റെ കുടുംബത്തിൽ പാരമ്പര്യമായി തൈറോയ്ഡ് പ്രശ്നങ്ങളുണ്ട്, എന്നാൽ ഇതുവരെ എനിക്ക് മരുന്ന് കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. യോ​ഗ ചെയ്താൽ ശരീരഭാരം കുറയുമെന്ന് കരുതുന്നവർ ഒരുപാടുണ്ട്. എന്നാൽ നമ്മുടെ ശരീരപ്രക‍ൃതവും നമ്മൾ ജീവിക്കുന്ന പ്രദേശവും മനസ്സിലാക്കാതെ യോഗാസനങ്ങൾ തിരഞ്ഞെടുക്കുന്നത് വിപരീത ഫലമുണ്ടാക്കാമെന്നും താരം പറയുന്നു. ചില യോ​ഗാസനങ്ങൾ ശരീരത്തിൽ ചൂടു കൂട്ടും ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും മാത്രമല്ല, കോർട്ടിസോൾ അളവും വർധിപ്പിക്കാം. ഇത് തുണുപ്പു കുറഞ്ഞ പ്രദേശത്ത് ഉള്ളവർക്ക് ശരീരത്തിന് ഒട്ടും ആരോ​ഗ്യകരമായിരിക്കില്ല'.

'ഞാൻ ഒരിക്കലും ലുക്ക്സിന് വേണ്ടി ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ല. എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ആളുകൾ ശരീരഭാരം കുറയ്ക്കാൻ ഇത്ര ആശങ്കപ്പെടുന്നത്. പണ്ട് ബുദ്ധിയില്ലാതിരുന്ന സമയത്ത്, പ്രസവ ശേഷം ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ഞാൻ എന്റെ ശരീരത്തെ മനസ്സിലാക്കിയ ശേഷം ഒരിക്കലും അതിനായി ശ്രമിച്ചിട്ടില്ല. ശരീരഭം​ഗി കൂട്ടാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് സമൂഹത്തിലുണ്ട്. പക്ഷെ എനിക്ക് അത് ഒരിക്കലും ആവശ്യമുള്ളതായി തോന്നിട്ടില്ല'.- സംയുക്ത പറയുന്നു.

യോ​ഗ എന്റെ ജീവിതത്തിൽ

അതേസമയം യോ​ഗ ജീവിതത്തിൽ വളരെ സൂക്ഷ്മമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് സംയുക്ത പറയുന്നു. നമ്മൾ ഒരു ആസനം ചെയ്യുമ്പോൾ ചിലപ്പോൾ കാലു വേദനിക്കാം, നടു വേദനിക്കാം. പക്ഷെ ആ പോസ്ചറിൽ എത്രത്തോളം നമുക്ക് റിലാക്സ് അല്ലെങ്കിൽ ശാന്തമായി ഇരിക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം. അത് നമ്മുടെ ജീവിതത്തിലും മാറ്റം കൊണ്ടു വരും, അതായത്, ചുറ്റും എന്ത് സംഭവിച്ചാലും നമ്മുടെ മനസ്സ് റിലാക്സ് ആകാനും ശ്രദ്ധയോടെ ഇരിക്കാനും ഇത് നമ്മെ ശീലിപ്പിക്കും.

'മൈസൂരുവിൽ നിന്നാണ് ശീർഷാസനം ആദ്യമായി ചെയ്യുന്നത്. അന്ന് എനിക്ക് കുറച്ചു തടിയുണ്ട്. മാത്രമല്ല, ശരീരത്തിന് അത്ര സ്ട്രെങ്ത്തും ഉണ്ടായിരുന്നില്ല. യോ​ഗ പരിശീലിപ്പിക്കുന്ന മാഷ് പറയും, സ്‌ങ്രെ്ത്ത് നമുക്ക് ഒരു മാസത്തെ പരിശീലനത്തില്‍ ഉണ്ടാക്കിയെടുക്കാം. പരിശീലനത്തിലൂടെ സ്ട്രെങ്ത്ത് ഉണ്ടാക്കിയെങ്കിലും ശീർഷാസനം ചെയ്യാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല'.

'അപ്പോൾ മാഷ് പറയും, നമ്മുടെ ശരീരത്തിന്റെ ഭാരം ഒരു പ്രത്യേക പോയിന്റില്‍ എത്തിയാല്‍ അത് ബാലന്‍സിലേക്ക് എത്തും. ആ ബാലന്‍സില്‍ എത്തിയാല്‍ പിന്നെ നമ്മള്‍ക്ക് ഭാരം അനുഭവപ്പെടില്ല. അത് കിട്ടിക്കഴിഞ്ഞാല്‍ ആ പോസ്ചറില്‍ എങ്ങനെ റിലാക്‌സ് ചെയ്യാമെന്നാണ് പഠിക്കേണ്ടത്. അങ്ങനെ നിന്നിട്ടാണ് പെരുവിരള്‍ തൊട്ട് തല വരെ ഞാന്‍ ഇപ്പോൾ റിലാക്‌സ് ചെയ്യുന്നത്. ഒരുപാട് നേരമൊന്നും നില്‍ക്കാന്‍ കഴിയില്ല. പക്ഷെ ആ റിലാക്‌സേഷന്‍ വളരെ പ്രധാനമാണ്. ഇത് പഠിച്ചാല്‍ നമ്മുടെ ജീവിതത്തിലും ഒരു സാഹചര്യം വന്നാല്‍ റിലാക്‌സ് ആകാന്‍ നമ്മൾ പഠിക്കും'- സംയുക്ത പറയുന്നു.

'യോ​ഗ ചെയ്യുന്നതു കൊണ്ട് എന്റെ ജീവിതരീതിയും കാഴ്ചപ്പാടുകളും മാറിയെന്നത് തെറ്റിദ്ധാരണയാണ്. ഞാൻ എന്നെ ഒന്നും നിർബന്ധിക്കാറില്ല. എന്താണ് ഈ അവസരത്തിൽ തോന്നുന്നത് അത് ചെയ്യും. നോൺ-വെജിറ്റേറിയൻ കഴിക്കണമെന്ന് തോന്നിയാൽ അത് കഴിക്കും. യോ​ഗ ചെയ്യുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. ഒരു നിയമം മുഴുവനായി പിന്തുടരാന്‍ ഇഷ്ടമില്ലാത്ത ആളാണ്'.

'അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും മുഴുവനായുള്ള നേട്ടങ്ങൾ കിട്ടാറില്ല. ഇഷ ഫൗണ്ടേഷനില്‍ പോയി അവിടെ ക്രിയ യോഗകൾ പരിശീലിച്ചു. ശാംമ്പവെ മഹാമുദ്ര ഒരു മാജിക് പില്ലു കഴിച്ച പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. ഇന്നര്‍ എഞ്ചിനീയറിങ് എന്നാണ് അതിന് വിശേഷിപ്പിക്കുന്നത്. അതിന് ഈ പറഞ്ഞ പോലെ ചായ, കാപ്പി കുടിക്കരുത്, ചില ചിട്ടകള്‍ ഉണ്ട്. അതൊന്നും ഞാന്‍ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് അതിന്റെതായ പ്രശ്‌നങ്ങള്‍ എനിക്ക് വരാറുമുണ്ട്'- സംയുക്ത പറഞ്ഞു.

Samyuktha VARMA ABOUT YOGA
'ഞാൻ മെഡിറ്റേഷൻ ചെയ്യാറില്ല, പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റ് ആണ് ഇപ്പോൾ'
Samyuktha VARMA ABOUT YOGA
ആദ്യസെഷൻ ഇമ്മ്യൂണോതെറാപ്പി പൂർത്തിയാക്കി, കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ദീപിക കക്കർ
Samyuktha VARMA ABOUT YOGA
'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

Malayalam Actress Samyuktha Varma about yoga and pcos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Samyuktha Varma
Samyuktha Varma
Samyuktha Varma, Mazha
Haritha Savithri, Sin
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com