Entertainment

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറക്കി; സസ്‌പെന്‍സ് അവസാനിക്കുന്നില്ല

സുരാജ് വെഞ്ഞാറമ്മൂടും ഫഹദ് ഫാസിലുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മഹേഷിന്റെ പ്രതികാരത്തിന്റെ വന്‍ വിജയത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും ടീസര്‍ പുറത്തിറക്കി. എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ആകാംക്ഷ മാത്രം ബാക്കി വെച്ചാണ് ഒരു മിനിറ്റ് നാലു സെക്കന്റുള്ള ടീസര്‍ അവസാനിക്കുന്നത്. 

സുരാജ് വെഞ്ഞാറമ്മൂടും ഫഹദ് ഫാസിലുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും പോലീസ് സ്‌റ്റേഷനിലിരിക്കുകയാണെന്ന് മനസിലാക്കാം. ടീസറില്‍ ഫഹദ് സുരാജിനോട് ചോദിക്കുന്നു വൈക്കത്ത് എവിടെയാണെന്ന്... ആ ചോദ്യം കേള്‍ക്കുന്ന എല്ലാവരേയും പോലെ സുരാജ് സന്തോഷിക്കുന്നു. ഫഹദ് വിശദീകരിക്കുന്നു വൈക്കത്ത് അഷ്ടമിക്ക് വന്നിട്ടുണ്ട്. സുരാജ് പെട്ടെന്ന് ഭയവും ഞെട്ടലുമൊക്കെ കൂട്ടിക്കുഴച്ചുകൊണ്ട് തിരിച്ചു എന്തിന് എന്ന് ചോദിക്കുന്നതോടെ ഫഹദിന്റെ മുഖം ക്ലോസപ്പില്‍ കാണിച്ച് ടീസര്‍ അവസാനിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

SCROLL FOR NEXT