Entertainment

ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ?; വിമര്‍ശകരുടെ വായടപ്പിച്ച് അനു സിതാര

ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ ചോദ്യത്തിന് മറുപടിയുമായി അനു സിതാര 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് നടി അനു സിതാര. ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് അനു സിതാര പറഞ്ഞു.  

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രമാണ് സിനിമാ ജീവിതത്തിലെ തന്റെ ബ്രേക്ക്. ഇതിന് കാരണമായത് നടന്‍ ജയസൂര്യയാണ്. ഫുക്രി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു രഞ്ജിത് ശങ്കര്‍ സാറിന്റെ പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്.ഭര്‍ത്താവിന്റെ സപ്പോര്‍ട്ടാണ് എന്റെ കരിയറിന്റെ കരുത്ത്.  'രാമന്റെ ഏദന്‍തോട്ട'ത്തിന്റെ കഥ കേട്ടപ്പോള്‍ ഞാന്‍ ഏട്ടനോടു ചോദിച്ചു. ഇത്ര നീചന്മാരായ ഭര്‍ത്താക്കന്മാര്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. സിനിമ റിലീസായി കഴിഞ്ഞ് വന്ന മെസേജുകളില്‍ അധികവും മാലിനി തൊട്ട ജീവിതങ്ങളെ കുറിച്ചായിരുന്നു. ഈയിടെയും ഒരു ചേച്ചി കണ്ടപ്പോള്‍ എന്റെ കയ്യില്‍ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, മാലിനിയെ കണ്ട ശേഷം വീണ്ടും ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയെന്ന്. ആ സിനിമ എന്റെ ഭാഗ്യമാണ്. പുതിയ നടിമാരുടെ ഭാഗ്യനായകന്‍ എന്നു ചാക്കോച്ചനെക്കുറിച്ച് പറയാറുണ്ട്. എന്റെയും ഭാഗ്യനായകന്‍ ചാക്കോച്ചനാണെന്നും അനു പറയുന്നു.

പേരന്‍പി'ന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടിയെ കാണുന്നത്. ഞാന്‍ ഒരുതമിഴ്  സിനിമയില്‍ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാന്‍ ചാന്‍സ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താന്‍ കഴിയുമോ എന്ന് ടെന്‍ഷന്‍.  ഇനി ഒരു കിലോമീറ്റര്‍ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ഞാനും വിഷ്ണുവേട്ടനും കാറില്‍ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരില്‍ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് 'അങ്കിളി'ന്റെ ഷൂട്ടിങ്ങിന് വയനാട്ടില്‍ വന്നപ്പോള്‍ മീന്‍കറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തെന്നും അനു പറയുന്നു

ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹന്‍ലാലിനെ നേരില്‍ കാണാന്‍ പോയത്. 'റെഡ്‌വൈന്‍' സിനിമയുടെ ലൊക്കേഷന്‍ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്.  ഞാനഭിനയിച്ച 'നീയും ഞാനു'മില്‍ നരേഷന്‍ െചയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണെന്നും അനു സിതാര പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT