Entertainment

ദിവസ വേതനക്കാർക്ക് 20 ലക്ഷം രൂപ നൽകി നയൻതാര

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾക്ക് പിന്നാലെയാണ് ലേഡി സൂപ്പർസ്റ്റാറും സഹായവുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമാ ഇൻ‍ഡസ്ട്രിയിലെ ദിവസവേതനക്കാർക്ക് 20 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി ലോഡി സൂപ്പർസ്റ്റാർ നയൻതാര. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്കാണ് താരം സംഭാവന നൽകിയത്. തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾക്ക് പിന്നാലെയാണ് ലേഡി സൂപ്പർസ്റ്റാറും സഹായവുമായി എത്തിയത്. 

കൊറോണയുടെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിർത്തിവെച്ചത് ദിവസ വേതനക്കാർക്ക് തിരിച്ചടിയായിരുന്നു. പ്രതിസന്ധിയിലായവരെ സഹായിക്കാൻ ഫെഫ്സി താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നടന്മാർ സഹായവുമായി എത്തിയെങ്കിലും നടിമാർ സഹായം നൽകാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് നയൻതാര സംഭാവന നൽകിയത്. നടി ഐശ്വര്യ രാജേഷും സഹായം നൽകിയിട്ടുണ്ട്. 

സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം പണം നൽകിയിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്കും പണം നൽകിയവരുമുണ്ട്. തമിഴിൽ വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താൽക്കാലികമായി മുടങ്ങി കിടക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും