Entertainment

'ദിവ്യ എന്നാണ് എന്റെ പേര്', ഞാനിത്ര നിഷ്‌കളങ്കയായിരുന്നെന്നു വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷം പങ്കുവച്ച് കനിഹ 

ബിറ്റ്സ് പിലാനി കോളേജിലെ ഐ‍ഡി കാർഡാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്കൂൾ കാലഘട്ടത്തിലെ ഒരു ഐഡി കാര്‍ഡ് കണ്ടുകിട്ടിയ സന്തോഷത്തിലാണ് നടി കനിഹ. പ്രളയത്തിൽ ഒട്ടുമിക്ക ഓര്‍മകളും കൈമോശം വന്നപ്പോൾ ബാക്കിയായ ഐഡി കാര്‍ഡിന്റെ ഫോട്ടോ താരം ഇൻസ്രറ്റ​ഗ്രാമിൽ ഷെയർ ചെയ്തു. ഇതിനോടൊപ്പം ഒരു കുറിപ്പും പങ്കുവച്ചു. 

ബിറ്റ്സ് പിലാനി കോളേജിലെ ഐ‍ഡി കാർഡാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 2001-2002 അധ്യേന വർഷത്തെ കാർഡാണ്. ദിവ്യ എന്നാണ് ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. 

'എനിക്ക് ഏറ്റവും അമൂല്യമായത്. സുവനീറുകളും ചിത്രങ്ങളുമടക്കം സ്‌കൂള്‍ കോളേജ് കാലത്തെ ഒട്ടുമിക്ക ഓര്‍മകളും പ്രളയം കൊണ്ടുപോയപ്പോള്‍ ഈ ഐഡി കാര്‍ഡ് മാത്രം ബാക്കിയായി.. ചില ഓര്‍മ്മകള്‍ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നവയാണ്. ഞാനിത്ര നിഷ്‌കളങ്കയായിരുന്നെന്നു വിശ്വസിക്കാനേ കഴിയുന്നില്ല.. അതെ ദിവ്യ എന്നാണ് എന്റെ പേര്', കനിഹ കുറിച്ചു. 

രാജസ്ഥാനിലെ ബിറ്റ്‌സ് പിലാനിയില്‍ എന്ന കോളേജി‌ലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു കനിഹ. പഠിക്കാന്‍ മിടുക്കിയായിരുന്ന താരം സ്വര്‍ണമെഡല്‍ നേടിയാണ് എഞ്ചിനീയറിങ് പാസായത്. ഒന്നാം റാങ്കോടെയാണ് കോഴ്സ് പൂർത്തീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT