Entertainment

ദുൽഖർ ആരാധകർക്കുള്ള ജന്മദിന സമ്മാനം; 'കണ്ണും കണ്ണും കൊള്ളയടിത്താൽ' ട്രെയിലർ, പ്രണയം നിറച്ച് 25-ാം ചിത്രം 

സിദ്ധാര്‍ത്ഥ് എന്ന ഐ ടി പ്രൊഫഷണലായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്മദിനത്തിൽ ദുൽഖർ ആരാധകർക്കുള്ള സമ്മാനമായി തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ റിതു വര്‍മയാണ് നായിക. നവാഗത സംവിധായകനായ ദേസിങ് പെരിയ സാമി ഒരുക്കുന്ന ചിത്രത്തിൽ  സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

സിദ്ധാര്‍ത്ഥ് എന്ന ഐ ടി പ്രൊഫഷണലായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ചിത്രം സസ്പെൻസുകൾ നിറഞ്ഞപ്രണയചിത്രമായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

രണ്ടു വർഷം മുൻപ് അനൗൺസ് ചെയ്ത ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ദുല്‍ഖറിന്റെ 25-ാമത് ചിത്രമെന്ന പ്രത്യേകതയുമുണ്ട് കണ്ണുംകണ്ണും കൊള്ളയടിത്താലിന്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം