Entertainment

ദീപിക ചീത്തപറഞ്ഞു, ബോളിവുഡ് താരവുമായുള്ള വിഡിയോ ചാറ്റ് കട്ട് ചെയ്ത് രണ്‍വീര്‍ സിങ്

കുറച്ചുകഴിഞ്ഞാണ് ദീപിക ചീത്തപറയുകയാണെന്നും ഞാന്‍ പോവുകയാണെന്നും രണ്‍വീര്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. അതിനൊപ്പം ആരാധകര്‍ക്കായി രസകരമായ വിഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. സഹതാരങ്ങളേയും മറ്റും വിഡിയോ കോള്‍ ചെയ്ത് വിശേഷങ്ങളെല്ലാം ചോദിക്കുന്നതെല്ലാം ഹിറ്റാവാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍വീര്‍ സിങ്ങും ആയുഷ്മാന്‍ ഖുറാനയുമായുള്ള വിഡിയോ ചാറ്റാണ്. ഇരുവരുടേയും സംസാരത്തിന്റെ പേരില്‍ അല്ല ദീപിക പദുക്കോണിന്റെ ചീത്തവിളിയാണ് വിഡിയോയെ വൈറലാക്കുന്നത്.

ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലൂടെയാണ് ആയുഷ്മാന്‍ രണ്‍വീറിനെ സര്‍പ്രൈസ് കോള്‍ ചെയ്തത്. ആ സമയത്ത് ഉറക്കില്‍നിന്ന് എഴുന്നേറ്റിട്ടുണ്ടായിരുന്നുള്ളൂ രണ്‍വീര്‍. 'ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റുള്ളൂ, എനിക്കിപ്പോള്‍ ലൈവില്‍ വരാന്‍ പറ്റില്ല. ഒരു ഹലോ പറയാന്‍ വേണ്ടിയാണ് വന്നത്'- ഇത് പറഞ്ഞതിന് പിന്നാലെ രണ്‍വീറിന്റെ ശ്രദ്ധ മാറി. കുറച്ചുകഴിഞ്ഞാണ് ദീപിക ചീത്തപറയുകയാണെന്നും ഞാന്‍ പോവുകയാണെന്നും രണ്‍വീര്‍ പറഞ്ഞത്.

'അവള്‍ എന്നെ ചീത്ത പറയുകയാണ്. ഞാന്‍ സൂം കോളിലാണെന്നും ഒച്ചയെടുക്കരുതെന്നുമാണ് അവള്‍ പറയുന്നത്'. ആയുഷ്മാനോട് രണ്‍വീര്‍ ഇത് പറഞ്ഞതിന് പിന്നാലെ രണ്ടുപേരും ചിരിച്ചു. ആയുഷ്മാന്‍ തുടര്‍ന്നും രണ്‍വീറിനോട് സംസാരിച്ചെങ്കിലും അത് കേള്‍ക്കാന്‍ നില്‍ക്കാതെ കോള്‍ കട്ട് ചെയ്യുകയായിരുന്നു. 'ചേട്ടത്തി ചീത്ത പറഞ്ഞതുകൊണ്ടാണ് രണ്‍വീര്‍ പോയത്' എന്നായിരുന്നു ആയുഷ്മാന്റെ പ്രതികരണം. എന്തായാലും രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഴുത്തച്ഛന്‍ പുരസ്‌കാരം മേതിലിന്

"സൂക്ഷട മട രാശിനി'യോ അതേത് പടം ?'; 'സീൻ' ട്രെയ്‌‌ലർ ലോഞ്ചിൽ നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്‌ലിനും ജിത്തു മാധവനും

വെറും 59 മിനിറ്റ് കൊണ്ട് ഡല്‍ഹിയില്‍ നിന്ന് ആഗ്രയില്‍ എത്താം; വരുന്നു വടക്കേ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍, കോറിഡോര്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം

'ചുമ്മാ നീ വാ' എന്ന് പറഞ്ഞാണ് സ്കോട്ട്ലൻഡിലേക്ക് വിളിച്ചത്, ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്'; ചേട്ടനെയും ചേച്ചിയെയും കുറിച്ച് കാർത്തി

തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 'ശംഭു' ഓർമ്മയായി